2011, ഏപ്രിൽ 30, ശനിയാഴ്‌ച

എസ്.എസ്.എല്‍ .സി പരീക്ഷ : എം.ഇ.എസിനു നൂറ് ശതമാനം വിജയം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കഴിഞ്ഞ മാസം നടന്ന എസ്.എസ്.എല്‍ .സി പരീക്ഷയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന്  പരീക്ഷയെഴുതിയ ൨൮ വിദ്യാര്‍ഥികള്‍ക്കും വിജയം. കേരള ബോര്‍ഡ് സ്ട്രീമില്‍ എസ്.എസ്.എല്‍ .സി പരീക്ഷ നടത്തുന്ന ഖത്തറിലെ ഏക വിദ്യാലയമാണ് എം.ഇ.എസ്.കേരളബോര്‍ഡ് സ്ട്രീമിലെ 16  ആമത്തെ ബാച്ചാണ്  എസ്.എസ്.എല്‍ .സി പരീക്ഷ എഴുതിയത്.
 15 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമടക്കം 28 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു.
ഇതില്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി നബീല്‍ അസ്‌ലം എന്‍.ടി ഒന്നാം സ്ഥാനത്തും ആല്‍വിന്‍ ജോസ് ആലപ്പാട്ട്, നിഷാന ശംസുദ്ദീന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തുമെത്തി. 28ല്‍ 21 വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും 15 പേര്‍ക്ക് ഇംഗ്ലീഷിലും എ പ്ലസ് ലഭിച്ചതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ