2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സാമൂഹ്യക്ഷേമ കരാര്‍: ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും

40,000 ത്തോളം വരുന്ന ഹുറൂബ് ഇന്ത്യക്കാര്‍ക്ക് ഉടനെ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് കിട്ടിയതായി മന്ത്രി അഹമ്മദ്
റിയാദ്: ഇന്ത്യയും സൌദി അറേബ്യയും ഇവിടെ ജോലിചെയ്യുന്ന 20 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സാമൂഹ്യക്ഷേമം ഉറപ്പാക്കുന്ന കരാറിന്റെ ധാരണാപത്രം (എം.ഒ.യു‌) ഉടന്‍ ഒപ്പുവെച്ചേക്കും. തൊഴില്‍ കരാറെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും സാമൂഹ്യക്ഷേമ കരാര്‍ ഫലത്തില്‍ തൊഴില്‍ കരാറിന്റെ ഗുണം ചെയ്യും. കഴിഞ്ഞ ദിവസം സൌദി ഉപതൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയായത്. അംബാസഡര്‍ തല്‍മീസ് അഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തൊഴില്‍ കരാര്‍ ഒപ്പിടുന്നതിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സൌദി ആ നിലപാടില്‍ നിന്ന് മാറുന്നതിന്റെ സൂചനയായി ഇതിനെ വിധഗ്ദര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. സാമൂഹ്യക്ഷേമം ലക്ഷ്യം വെച്ച് യു എ ഇ, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക്  തൊഴില്‍ കരാര്‍ നിലവിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ