2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ യുവജനോത്സവോത്ഘാടനം നടന്നു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ തൃശൂർ നിവാസികളുടെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നടന്ന ഇന്റര്‍ സ്‌കൂള്‍ ചിത്രരചനാമത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിൽ വെച്ച് നിർവഹിച്ചു.

മെയ് ആറുമുതൽ 20 വരെ നീണ്ടുനില്‍ക്കുന്ന യുവജനോത്സവത്തില്‍ ഖത്തറിലെ ഏഴ് ഇന്ത്യന്‍ വിദ്യാലയങ്ങളില്‍നിന്നുള്ള1,500 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. സ്റ്റേജ്തല മത്സരങ്ങള്‍ , സ്റ്റേജിതര മത്സരങ്ങള്‍ എന്നിവയടക്കം 44 ഇനങ്ങളിലാണ് ഇത്തവണ യുവജനോത്സവത്തില്‍ ഉണ്ടായിരിക്കുക.
ഇന്ത്യയില്‍നിന്നുള്ള ഏഴ് വിധികര്‍ത്താക്കള്‍ക്കൊപ്പം ഖത്തറിലെയും തനതുമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും ഉള്‍പ്പെടുന്നതാണ് ജഡ്ജ്‌മെന്റ് പാനല്‍ . ആഴ്ച അവധി ദിനങ്ങളില്‍ കേന്ദ്രീകരിച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് ബിര്‍ള പബ്ലിക് സ്‌കൂളാണ് വേദിയാകുക. മെയ് 20-ന് ഫൈനല്‍മത്സരങ്ങള്‍ ദോഹാ സിനിമയിൽ നടക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ