2011, ജൂൺ 15, ബുധനാഴ്‌ച

ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്കാരവും പ്രവാസികള്‍ പഠിക്കണം : ദീപാ ഗോപാലന്‍ വാദ്വ

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികള്‍ പരിശ്രമിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വാദ്വ  അഭിപ്രായപ്പെട്ടു.  ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ എന്ന കൃതി    പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 
പത്മശ്രീ അഡ്വ.സി.കെ. മേനോന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുന്നവര്‍ ക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെ ന്ന് അദ്ദേഹം പറഞ്ഞു.  അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകകരമാകുമെന്നും ഈയര്‍ഥത്തില്‍ അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെ ന്നും അദ്ദേഹം പറഞ്ഞു.

അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍   അധ്യക്ഷത വഹിച്ചു.ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള്‍ പ്രസിഡണ്ട് എം. പി. ഹസന്‍കുഞ്ഞി, ഇന്ത്യന്‍  മീഡിയാ ഫോറം  പ്രസിഡണ്ട് സന്തോഷ് ചന്ദ്രന്‍, എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ ഭാരവാഹികളായ കെ. പി. അബ്ദുല്‍ ഹമീദ്, എ.കെ. ഉസ്മാന്‍, ഇന്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. നിസാര്‍ കോച്ചേരി എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ