2011, ജൂൺ 16, വ്യാഴാഴ്‌ച

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ഖത്തറിലെ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയാ പ്ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ അഞ്ചാം പതിപ്പ് റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന് ആദ്യ പ്രതി നല്‍കി ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ.ഒ.അബ്ദുല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു.

ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമായിരിക്കുമെന്ന് മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം.വര്‍ഗീസ്, ഏ. ജെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് ആന്റണി എന്നിവര്‍ സംസാരിച്ചു. മീഡിയാ പ്ളസ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ