2011, ജൂൺ 15, ബുധനാഴ്‌ച

യൂസഫലിയും സി.കെ. മേനോനും വ്യോമയാന സുരക്ഷാ കൗണ്‍സിലില്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ഗള്‍ഫിലെ പ്രമുഖ വ്യവസായികളായ എം.എ. യൂസഫ് അലിയെയും അഡ്വ. സി.കെ. മേനോനെയും കേന്ദ്ര ഗണ്‍മെന്റിന്റെ കീഴിലുള്ള വ്യോമയാന സുരക്ഷാ ഉപദേശക കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവു ലഭിച്ചതായി മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യോമയാനമന്ത്രികാര്യാലയത്തിന് കീഴിലുള്ള സുരക്ഷാ ഉപദേശക കൗണ്‍സിലിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിട്ടാണ് ഇവരെ നോമിനേറ്റ് ചെയ്തത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ടൂറിസം മന്ത്രാലയം സെക്രട്ടറിമാരും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, മുംബൈ, ന്യൂഡല്‍ഹി, കൊച്ചി വിമാനത്താവള ചെയര്‍മാന്മാര്‍, സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ 30 അംഗങ്ങളാണ് സുരക്ഷാ ഉപദേശിക കൗണ്‍സിലിലുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ