2011, ജൂൺ 20, തിങ്കളാഴ്‌ച

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ള വീട്ടില്‍ ഷഹന മന്‍സിലില്‍ സൌദ പത്തനംതിട്ട പോലീസില്‍ കീഴടങ്ങി. കണ്ണങ്കര സ്വദേശിനിയായ ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനംചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭസംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതിയായ സൌദ ഇന്നു രാവിലെയാണ് പത്തനംതിട്ട സിഐ മുമ്പാകെ കീഴടങ്ങിയത്.
പത്തനംതിട്ട ബാറിലെ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.മാത്തൂര്‍ സുരേഷിനൊപ്പമാണ് ഇവര്‍ സ്റേഷനിലെത്തിയത്. കേസിലെ രണ്ടാം പ്രതിയും പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനുമായ കാസര്‍ഗോഡ് ആലമ്പാടി അഹമ്മദ്കുട്ടി, സൌദയുടെ മകളും കേസിലെ മൂന്നാം പ്രതിയുമായ ഷെമിയ സലിം എന്നിവരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം ഏതാനും ദിവസം മുമ്പ് കസ്റഡിയിലെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

 ഷാര്‍ജ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്റേഷനിലെ മുന്‍ സിഐയേയും രണ്ട് എസ്ഐമാരെയും സസ്പെന്‍ഡുചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ സൌദ ഷാര്‍ജയിലാണെന്നായിരുന്നു കേസന്വേഷിക്കുന്ന പോലീസ് ഇതേവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഇവര്‍ ഏറെനാളായി ഡല്‍ഹിയിലും മുംബൈയിലും കഴിഞ്ഞുവരികയായിരുന്നെന്ന് പറയപ്പെടുന്നു. ഇവരെ പോലീസ് പിടികൂടുമെന്നറിഞ്ഞതോടെ രണ്ടുദിവസം മുമ്പാണ് സൌദ പത്തനംതിട്ടയിലെത്തിയതെന്നും പറയപ്പെടുന്നു. ഇവിടെ രഹസ്യകേന്ദ്രത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമാണ് ഇന്നു രാവിലെ പോലീസിനു മുന്നില്‍ നേരിട്ടു ഹാജരാകാന്‍ എത്തിയത്. സൌദയും സംഘവും മുന്നൂറിലധികം പെണ്‍കുട്ടികളെ ഗല്‍ഫ് നാടുകളിലെ സെക്സ് റാക്കറ്റുകള്‍ക്ക് വിറ്റതായാണ് കണ്ണങ്കര സ്വദേശിനിയുടെ പരാതി. 
 ഐജി പത്മകുമാര്‍ നേരിട്ടന്വേഷിക്കുന്ന കേസില്‍ പോ ലീസുകാര്‍ പ്രതികളെ സംരക്ഷിക്കുന്നതായി കണ്െടത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് ഐജി കേസ് ഏറ്റെടുത്തത്. കീഴടങ്ങിയ സൌദയെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. ഇന്നു രാവിലെ പത്തരയോടെ പത്തനംതിട്ട സിഐ രാധാകൃഷ്ണപിള്ള മുമ്പാകെ ഹാജരായ സൌദയുടെ അറസ്റ്റ് കേസന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രേഖപ്പെടുത്തി. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം സമ്പാദിച്ചാണ് സൌദ പോലീസില്‍ കീഴടങ്ങാനെത്തിയത്. 
 കേസന്വേഷിക്കുന്ന പ്രത്യേക സംഘം ഇവരെ പന്തളം പോലീസ് സ്റേഷനിലേക്കു കൊണ്ടുപോയി. ചോദ്യംചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സൌദ നേടിയ മുന്‍കൂര്‍ ജാമ്യത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്െടന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ത്തന്നെ കോടതിയില്‍ ഹാജരാക്കുന്ന ഇവരെ കസ്റഡിയില്‍ വിട്ടുകിട്ടണെന്ന് പോലീസ് ആവശ്യപ്പെടും. നിലവിലുള്ള സാഹചര്യത്തില്‍ പോലീസ് കസ്റഡിയില്‍ വിടാനാണ് സാധ്യതയെന്നറിയുന്നു. ഇവര്‍ ഇന്നു രാവിലെയാണ് വിദേശത്തുനിന്ന് എത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

1 അഭിപ്രായം: