2011, ജൂൺ 18, ശനിയാഴ്‌ച

പാസ്പോര്‍ട്ട് പിടിച്ചു വെച്ചാല്‍ സ്പോണ്‍സര്‍ കുടുങ്ങും


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: തൊഴിലാളികളുടെ പാസ്പോര്‍ട്ട് അവര്‍ കൈവശം വയ്ക്കുന്നതിനു പകരം സ്പോണ്‍സര്‍ പിടിച്ചുവയ്ക്കുന്നത് 2009ലെ നിയമം അനുസരിച്ചു തെറ്റാണെന്നും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ആഭ്യന്തര വകുപ്പിനു കീഴിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പു ഡയറക്ടര്‍ കേണല്‍ നാസര്‍ അല്‍ സയ്യിദ് പറഞ്ഞു.
 തൊഴിലാളികളെ നാട്ടില്‍ പോകാന്‍ അനുവദിക്കാതെ അവരുടെ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചുവയ്ക്കുന്ന സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്കു നേരിട്ടു സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പിനെ സമീപിക്കാം. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പോണ്‍സറെ വകുപ്പിലേക്കു വിളിച്ചുവരുത്തി പാസ്പോര്‍ട്ട് മടക്കിനല്‍കാന്‍ ആവശ്യപ്പെടുമെന്നും അതിനു തയാറാവാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചെയ്ത് കോടതി വിധിക്കുന്ന പിഴയും ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നു കേണല്‍ മുന്നറിയിപ്പു നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ