2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ലോക നന്മക്കു വ്രതം അനിവാര്യം


മനുഷ്യമനസ്സുകള്‍ മലീമസമായതാണ് ലോകത്ത് ഇന്നു കാണുന്ന അസമാധനത്തിനും അതിക്രമങ്ങള്‍ക്കും കാരുന്ന്യമില്ലായ്മക്കും  കാരണമെന്നും അതിനാല്‍ തന്നെ ഇതിനു പരിഹാരമായ മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്ന വ്രതമെന്ന സംവിധാനം ലോകത്തിനു അനിവാര്യമാണെന്നും ശംസുദ്ധീന്‍ നദവി പറഞ്ഞു.

ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യും മുസ്‌ലിം സമൂഹത്തിന്‍റെ മാത്രം സ്വകാര്യ സ്വത്ത് അല്ലെന്നും മറിച്ച് ലോകജനതയുടെ പൊതു സ്വത്താണെന്നും  അദ്ദേഹം പറഞ്ഞു.  വ്രതശുദ്ധിയിലൂടെ സ്ഫുടം ചെയ്ത മനസ്സുമായി മുസ്‌ലിം ജനത   പൊതുസമൂഹത്തില്‍ നന്മ പ്രച്ചരിപ്പിക്കുന്നവരായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സകാത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനമാണ്  ഇസ്‌ലാം ലക്ഷ്യം വെക്കുന്നതെന്നും അതിന്‍റെ ഗുണഭോക്താക്കള്‍ ജാതി-മതഭേതമെന്യേ ലോകജനതയിലെ പ്രയാസമനുഭവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി-മത വ്യത്യാസമില്ലാതെ ചെയ്യുന്ന തങ്ങളുടെ സേവനപ്രവര്‍ത്തനത്തിലൂടെ ചാവക്കാട് അസോസിയേഷന്‍ ഒരു പ്രദേശത്ത് നന്മയുടെ പ്രചാരകരായി മാറുകയാണെന്നും മാതൃകാപരമായ ഈ മുന്നേറ്റത്തിനു സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും ശക്തമായ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ചാവക്കാട് അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ റമദാന്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്‌ ലിയാഖത്തലി അധ്യക്ഷത വഹിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ