2012, ഫെബ്രുവരി 19, ഞായറാഴ്‌ച

പ്രവാചകന്റെ പോരാട്ടങ്ങള് സമാധാനത്തിന് വേണ്ടി – ആദില് ആത്വിഫ്

കുവൈറ്റ് സിറ്റി: ഇസ്ലാം കലാപത്തിന്റെയും ഭീകരതയുടെയും മതമാണെന്ന പ്രചാരണം പാശ്ചാത്യ സൃഷ്ടിയാണെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്ലാമിനെ മീഡിയകള് വികലമായി ചിത്രീകരിക്കുകയാണെന്നും നിച്ച് ഓഫ് ട്രൂത്ത് കേരള ചാപ്റ്റര് പ്രബോധകന് ആദില് ആത്വിഫ് പറഞ്ഞു. ഇസ്ലാം ശാന്തിയുടെ മതം എന്ന ശീര്ഷകത്തില് കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ കാംപയിന്റെ ഭാഗമായി സാല്മിയ ഇന്ത്യന് പബ്ളിക് സ്കൂളില് നടന്ന പൊതു സമ്മേളനത്തില് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 റഷ്യന് വിപ്ളവത്തിലും ഫ്രഞ്ച് വിപ്ളവത്തിലും ലക്ഷോപലക്ഷങ്ങള് മരണപ്പെട്ടപ്പോള്, ആധുനിക പാശ്ചാത്യ ആക്രമണങ്ങളില് നിരപരാധികളുടെ മരണസംഖ്യക്ക് വാര്ത്താ പ്രാധാന്യമില്ലാതാകുമ്പോള് പ്രവാചകന്റെ കാലഘട്ടങ്ങളില് നടന്ന യുദ്ധങ്ങളില് ആകെ കൊല്ലപ്പെട്ടത് ഇരുപക്ഷവുമുള്പെടെ കേവലം 1018 പേര് മാത്രമായിരുന്നു എന്നും ഇസ്ലാമിലെ യുദ്ദങ്ങള് നീതിക്കും ശാന്തിക്കും വേണ്ടിയുള്ളതായിരുന്നുവെന്നും നിശ്പക്ഷമായി ചരിത്രം വിലയിരുത്തുന്ന ആര്ക്കും ബോദ്ധ്യമാകുമെന്നും തെളിവുകള് നിരത്തക്കൊണ്ട് അദ്ദേഹം സമര്ത്തിച്ചു.

 പൊതു സമ്മേളനത്തില് സെന്റര് ആക്റ്റിംഗ് പ്രസിഡണ്ട് ഇസ്മാഈല് ഹൈദ്രോസ് അദ്ധ്യക്ഷം വഹിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുല് ഹമീദ് കൊടുവള്ളി സ്വാഗതവും ദഅവാ സെക്രട്ടറി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ