2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണം: വലീദ് രാജകുമാരന്‍

ആലിഅമ്മുണ്ണി അഞ്ചങ്ങാടി
ജിദ്ദ: വടക്കന്‍ ജിദ്ദയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണമെന്ന് പ്രമുഖ വ്യവസായിയും കിങ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ അല്‍വലീദ് ഇബ്നു തലാല്‍ രാജകുമാരന്‍ ജിദ്ദാ നഗരസഭയോട് ആവശ്യപ്പെട്ടു. പാര്‍പ്പിടങ്ങളും ആശുപത്രികളും പാര്‍ക്കുകളും മസ്ജിദുകളും എല്ലാം അടങ്ങിയ സമ്പൂര്‍ണ നഗരം നിര്‍മ്മിക്കാനാണ് പദ്ദതി.
ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദാ ടവര്‍ പദ്ധതിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. 500 ബില്യന്‍ റിയാലിന്റെ കരുതല്‍ ശേഖരമുള്ള സൌദി ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ശക്തമായ ചെറുത്തുനില്പോടെ കരുത്ത് തെളിയിക്കുന്നതായി രാജകുമാരന്‍ അഭിപ്രായപ്പെട്ടു. ജിദ്ദയില്‍ പ്രളയക്കെടുതിക്കിരയായവര്‍ക്ക് അല്‍ വലീദ് ഫൌണ്ടേഷന്‍ ആയിരം കാറുകളും പതിനായിരം എയര്‍ കണ്ടീഷനുകളും റെഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും വിതരണം ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ