2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

തൃശൂര്‍ ജില്ലാ സൌഹ്യദവേദി ഭാരവാഹികള്‍


ദോഹ: ത്യശൂര്‍ ജില്ലാ സൌഹൃദവേദി ഖത്തര്‍ ഘടകം ഭാരവാഹികള്‍: സി.കെ മേനോന്‍(മുഖ്യ രക്ഷാധികാരി), കെ.എം അനില്‍(പ്രസി), കെ.എം.എസ് ഹമീദ്, എന്‍.എം കബീര്‍, എന്‍.എം.രാമചന്ദ്രന്‍(വൈസ് പ്രസി), വി.കെ. സലിം (ജനറല്‍ സെക്ര), പി.ആര്‍. ശ്രീനിവാസന്‍, നാസര്‍ കറുകപ്പാടത്ത്, അബ്ദുള്‍ ജബ്ബാര്‍ (സെക്ര), ടി.സി. ലോഹിതാക്ഷന്‍ (ട്രഷ), ജോയ്.എ. ജോസ് (ഫിനാന്‍സ് കണ്‍ട്രോളര്‍).

അംഗങ്ങളുടെ മക്കളുടെ ഉന്നത പഠനത്തിന് സ്കോളര്‍ഷിപ്പ്, അംഗത്വമെടുത്ത് രണ്ട് വര്‍ഷംപൂര്‍ത്തിയാക്കിയവര്‍ക്ക് വീട് പണിക്കും മക്കളുടെ ഉന്നത പഠനത്തിനും വിവാഹത്തിനും ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവ നന്ദകാനും തീരുമാനിച്ചു. കൂടാതെ, മരണപ്പെടുന്ന സുരക്ഷ പദ്ധതി അംഗത്തിന്‍െറ കുടുംബത്തിന് നല്‍കി വരുന്ന സഹായം മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയാക്കി ഉയര്‍ത്താനും വേദിക്ക് കീഴില്‍ നാട്ടില്‍ ട്രസ്റ്റ് രൂപീകരിക്കാനും തീരുമാനമായി. റമസാന്‍, ഒാണം, ക്രിസ്മസ്, സ്വാതന്ത്യ്ര ദിനം തുടങ്ങിയ വിശേഷ ദിനങ്ങളില്‍ സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ