2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

‘ധാരയായ് പെയ്യുന്നു റമദാന്‍ ‘പ്രകാശനം ചെയ്തു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: കുവൈത്തിലെ ഇസ് ലാമിക പ്രവര്‍ത്തകനായ വി.പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത 'ധാരയായ് പെയ്യുന്നു റമദാന്‍' എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈസണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജകരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വഹിച്ചത്.

തുടര്‍ന്ന് ഡോക്യൂവിഷന്റെ പ്രദര്‍ശനവും അതോടനുമ്പദിച്ച് ഇഫ്ത്താര്‍ വിരുന്നും ഉണ്ടായിരുന്നു. ഇഫ്താറിന് ശേഷം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി.ടി. അബ്ദുല്ലക്കോയ തങ്ങളും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളവും  റമദാന്‍ പ്രഭാഷണം നടത്തി. റമദാനിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഡോക്യൂ വിഷന്‍ തികച്ചും സൌജന്യമായാണ് വിതരണം ചെയ്യുന്നത്.

ഇസ് ലാഹി സെന്റര്‍ നേതാവ് മുനീര്‍ മങ്കട മഗ് രിബ് നമസ്കാരത്തിന് നേതൃത്വം നല്‍കി. സൌദി ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. എം. മുസ്തഫ, അല്‍ സുവൈദ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ഹംസ, കെ.വി. അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു.  

ഫോട്ടോ. കുവൈത്തിലെ ഇസ് ലാമിക പ്രവര്‍ത്തകനായ വി.പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത ധാരയായ് പെയ്യുന്നു റമദാന്‍ എന്ന ഡോക്യൂവിഷന്‍ ഹൊറൈസണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി  ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ