2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

48.5 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചു - വിദേശമന്ത്രാലയം

ആലിഅമ്മുണ്ണി അഞ്ചങ്ങാടി
റിയാദ്: ഇക്കൊല്ലത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം 48,56000 ഉംറ വിസ അനുവദിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. സര്‍വ്വകാല റെക്കോര്‍ഡാണിത്. കഴിഞ്ഞ വര്‍ഷ ത്തെ അപേക്ഷിച്ച് ഇക്കൊല്ലം 10 ലക്ഷം ഉംറ വിസ അധികം അനുവദിച്ചതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് ബിന്‍ സൌദ് ബിന്‍ ഖാലിദ് രാജകുമാരന്‍ അറിയിച്ചു.
വിശുദ്ദ ഹറമിലും പരിസര പ്രദേശങ്ങളിലും നടപ്പാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മൂലം വര്‍ഷം തോറും തീര്‍ഥടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2009ല്‍ ലക്ഷവും കഴിഞ്ഞ വര്‍ഷം 40 ലക്ഷത്തിലധികവും പേരാണ് വിദേശത്തുനിന്നും ഉംറ തീര്‍ഥാടകരായി എത്തിയത്. ഈ മുന്നേറ്റം ഹജിന്റെ കാര്യത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുനീഷ്യ, ലിബിയ, യെമന്‍, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധി ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുവരുത്തുമെന്ന് ആശങ്കപ്പെട്ടിരുന്നിടത്താണ് ഇക്കൊല്ലം തീര്‍ഥടകരുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലെത്താന്‍ കഴിഞ്ഞത്.

ഇതര രാജ്യങ്ങളില്‍ നിന്നും ഉണ്ടായ ഒഴുക്കാണ് ഇത്തരം ഒരു ചരിത്ര നേട്ടം കൈവരിക്കാനിടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. വിശുദ്ദ ഹറമിനോട് ചേര്‍ന്ന് ഏതാനും പടുകൂറ്റന്‍ പാര്‍പ്പിട സമുച്ചയങ്ങളുടെ പണി പൂര്‍ത്തിയായതോടെ തീര്‍ഥാടകര്‍ക്കുള്ള പാര്‍പ്പിട ലഭ്യത വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ