2013, നവംബർ 28, വ്യാഴാഴ്‌ച

സ്നേഹ സംഗമം - 2013


കെ.വി.അബ്ദുല്‍ അസീസ് ചാവക്കാട്
ദൊഹ: സാന്ത്വനം പെയിൻ ആൻറ് പാലിയേറ്റീവ് തുറയൂർ യൂണിറ്റ് അഭിമാന പുരസ്സരം കാഴ്ച വെക്കുന്ന "സ്നേഹ സംഗമം - 2013" നവംബർ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഖത്തറിലെ സൽവ റോഡിലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറുന്നു.


വേദനിക്കുന്നവർക്ക് സാന്ത്വനമായി നില കൊള്ളുന്ന ഈ സംഘടന കാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ചതിലൂടെ നിരവധി പേരുടെ പ്രയാസങ്ങൾക്ക് സാന്ത്വനമാകാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.

മിമിക്രിയും, ഗാനമേളയും ഒത്തു ചേർന്നുള്ള ഈ പരിപാടിയിൽ ദോഹയിലെ പ്രമുഖ ബിസ്സിനസ്സ് വ്യക്തിതത്വങ്ങൾ പങ്കെടുക്കുന്നു.  

അമൃത ടി.വി. "കസവുതട്ടം" റിയാലിറ്റി ഷോയിലൂടെ സംഗീതാസ്വാദകർക്ക് സുപരിചിതനായ ജലീൽ പയ്യോളിയുടെ നേതൃത്വത്തിൽ ഈണം ദോഹ അവതരിപ്പിക്കുന്ന ഗാനമേളയിൽ ഹംസ പട്ടുവം, ഷക്കീർ പാവറട്ടി, റഫീക്ക് മാറഞ്ചേരി, അനഘ രാജഗോപാൽ, ധന്യ സുമോദ്, സൂര്യ സന്തോഷ്‌ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. മഴവിൽ മനോരമയിലെ കോമഡി പ്രോഗ്രാമിലൂടെ ഏവർക്കും സുപരിചിതരായ കാലിക്കറ്റ് വി ഫോർ യു താരങ്ങൾ സിറാജ് തുറയൂർ - പയ്യോളി, മണിദാസ് പയ്യോളി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഹാസ്യരസ പ്രധാനമായ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

സൗജന്യ പ്രവേശനത്തോട്‌ കൂടിയുള്ള ഈ പരിപാടിയിലേക്ക് ഏവരുടെയും സാന്നിദ്ധ്യവും, സഹകരണവും പ്രതീക്ഷിച്ച് കൊള്ളുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ