2013, നവംബർ 27, ബുധനാഴ്‌ച

വേള്‍ഡ് എക്സ്പോ 2020-നു വേദിയാകാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു


ദുബായ്:  വേള്‍ഡ് എക്സ്പോ 2020-നു വേദിയാകാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് തലസ്ഥാനമായ. പാരിസില്‍ നടന്ന 154-മത് ബിഐഇ ജനറല്‍ അസംബ്ളിയില്‍ നടന്ന വോട്ടെടുപ്പിലാണ് ദുബായെ തെരഞ്ഞെടുത്തത്. മൊത്തം വോട്ടിന്റെ 52.73 ശതമാനവും ദുബായ്ക്ക് അനുകൂലമായതോടെയാണ് യുഎഇ ആകമാനം  കാത്തിരുന്ന അവസരം കൈവന്നത്.

രണ്ടാംഘട്ട വോട്ടിംഗിലും ദുബായ് മുന്നിലെത്തി. റഷ്യ, ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. 116 വോട്ടുകളാണ് ദുബായ്ക്ക് അനുകൂലമായി ലഭിച്ചത്. 24.85 ശതമാനം വോട്ടുകളുമായി എക്താരിന്‍ബര്‍ഗാണ(റഷ്യ) രണ്ടാം സ്ഥാനത്തെത്തിയത്. 21.82 ശതമാനം വോട്ടുകളുമായി തുര്‍ക്കിഷ് ഗരമായ ഇസ്മിര്‍ മൂന്നാം സ്ഥാത്തെത്തി. 7.98 ശതമാനം വോട്ടുകളുമായി സാവോപോളോ (ബ്രസീല്‍) നാലാം സ്ഥാത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നു റൌണ്ടണ്ടുകളിലായാണ് വോട്ടെടുപ്പ് നടന്നത്.

തങ്ങളുടെ രാജ്യം എക്സ്പോയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് യുഎഇയിലെ സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിനാളുകള്‍ ആഹ്ളാദപ്രകടനം നടത്തി. കരിമരുന്ന് കലാപ്രകടത്തോടെയാണ് ജങ്ങള്‍ സന്തോഷം പങ്കുവച്ചത്. എക്സ്പോ 2020-നു വേദിയാകുന്നതിനു ഏറ്റവും സാധ്യത കല്പിക്കപ്പെട്ടിരുന്നത് ദുബായ് ആണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ