2013, നവംബർ 30, ശനിയാഴ്‌ച

"യു എ ഇ നേഷണല്‍ ഡേ" പാവറട്ടിയുടെ നിറ സാന്നിദ്ധ്യം പതിവ് പോലെ ഇത്തവണയും


സിദ്ധീഖ് കൈതമുക്ക്
അബുദാബി: പോറ്റമ്മയോടുള്ള കൂറ് ഇദം പ്രദം അനുസ്യൂതം തുടരുന്ന ദേശക്കൂറിന്റെ പത്തര മാറ്റിന് ഒട്ടും ഭംഗം വരാതെ രണ്ടായിരത്തി പതിമൂന്നിലും അറബ് ഐക്യ നാടുകളുടെ 42 - ആം ജന്മ ദിനത്തിന് പിന്തുണയും, കൂറും, ആശംസകളും അറിയിച്ചു കൊണ്ട് നമ്മുടെ പാവറട്ടിക്കാരനായ ആര്‍ കെ മുഹമ്മദ്‌ കാസിമിന്റെ (കൈതമുക്ക്) വാഹനം പതിവ് പോലെ ഇപ്രാവശ്യവും ഇതാ ഒരുങ്ങി കഴിഞ്ഞു.

ഇതര രാജ്യങ്ങളുടെ സംസ്ക്കാരങ്ങളോട് യു എ ഇ ഭരണ കൂടം പുലര്‍ത്തുന്ന സ്നേഹ ബഹുമാനത്തോടു നാം തിരിച്ചു കാണിക്കേണ്ട ആദരവിന്റെ ഭാഗമാണിത്. പെറ്റമ്മയെ നാം മനം നിറയെ സ്നേഹിക്കുന്നതോടൊപ്പം പോറ്റമ്മയായ യു എ ഇ യെയും നാം മറക്കരുതെന്ന കാസിമിന്റെ സ്നേഹ സന്ദേശത്തെ നമുക്ക് ഹ്രദയ പൂര്‍വ്വം സ്വാഗതം ചെയ്യാം. എല്ലാവര്‍ക്കും സ്നേഹോഷ്മളമായ യു എ ഇ നാഷണല്‍ ഡേ ആശംസകള്‍. 

ഇനി കാസിമിന്റെ വാക്കുകളിലേക്ക്: അനേക വര്‍ഷങ്ങളായി ഈ നാട്ടിലെ സ്വദേശികളായ ആളുകളുമായി വളരെ അടുത്ത് ഇടപഴകിയുള്ള ഒരു ജീവിത സാഹചര്യമുള്ള ഒരാളെന്ന നിലയില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്ന ഒരു വിഷയമാണിത്. കാരണം നമ്മുടെ സ്വന്തം നാടിന്‍റെ സ്വാതന്ത്ര്യം നാം കൊണ്ടാടുന്നത് കേവലം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ പതാകയും ഒരു പരേഡും എന്നതില്‍ കൂടുതല്‍ ഒന്നും നമ്മള്‍ ഇന്ന് വരെ കണ്ടിട്ടില്ല പ്രത്യേകിച്ചും, ജനപങ്കളിതം വളരെ കുറവാണു. പക്ഷെ ഇവിടെത്തെ സ്ഥിതി നേരെ മറിച്ചാണ്. ഓരോ വെക്തിയും പ്രായഭേധമന്യേ ഇതൊരു സ്വന്തം കാര്യം എന്നാ നിലയില്‍ ആണ് കാണുന്നതും പങ്കെടുക്കുന്നതും അത് തന്നെയാണ് ഒന്നാമതായി എന്നെ ആകര്‍ഷിക്കുന്നതും. രാജ്യ സ്നേഹം വിശാസത്തിന്റെ ഒരു ഭാഗം കൂടെയാണെന്ന് നമ്മുടെ പ്രവാചകന്‍ (സ വ) നമ്മളെ പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് നാം സ്വന്തം നാടിനെപ്പോലെ തന്നെ നമുക്ക് അന്നം തരുന്ന നാടിനെ സ്നേഹിക്കാന്‍ ഒരു പാട് കടപ്പെട്ടിരിക്കുന്നു.

1 അഭിപ്രായം:

  1. തീര്‍ച്ചയായുംതാങ്ങളുടെഅഭിപ്രായത്തെഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു .....പോറ്റംമയെഅല്ല സാക്ഷാല്‍ പെറ്റമ്മയെ തന്നെ സ്നേഹിക്കാത്ത ഇക്കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പോറ്റമ്മ സ്നേഹം എന്നെന്നും നിലനിര്‍ത്താനും ...അവര്‍ക്ക് നമ്മെ നിലനിര്‍ത്താനും ഇത്തരത്തിലുള്ള രാജ്യ സ്നേഹം അനിവാര്യമാണ് ....

    മറുപടിഇല്ലാതാക്കൂ