2013, നവംബർ 28, വ്യാഴാഴ്‌ച

വേൾഡ് എക്സ്പോ 2020: സാധാരണക്കാരുടെ ബജറ്റ് തകിടം മറിക്കുന്ന മാറ്റങ്ങളാണ് വരാൻ പോകുന്നത്

അഹ്മദ് മരുതയൂര്‍ 
ദുബൈ: വേൾഡ് എക്സ്പോ ദുബൈ നേടിയതോടെ വൻ വികസന കുതിപ്പിന് ബിസിനസ് ലോകം കാത്തിരിക്കുമ്പോൾ സാധാരണക്കാർ പരസ്പരം ആശങ്കകൾ പങ്ക് വെച്ച് ബാച്ചിലർ റൂമുകളിലും, കഫ്തീരിയകളിലും ചർച്ചകൾ പൊടി പൊടിക്കുന്നു.


ദുബൈ വികസന കുതിപ്പിലേക്ക് ഉയരുന്നത് പ്രതീക്ഷ നല്കുന്നതാണെങ്കിലും അതനുസരിച്ച് താഴ്ന്ന വരുമാനക്കാരുടെ ജീവിത ചെലവ് കൂടുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. കെട്ടിട വാടക വര്‍ധിക്കുമെന്നതാണ് കുടുംബവുമായി താമസിക്കുന്നവരുടെതുള്‍പ്പെടെയുള്ളവരെ അലട്ടുന്നത്. ആനുപാതികമായി മറ്റു ചിലവുകളും കൂടുമെന്നും അവർ കണക്ക് കൂട്ടുന്നു. സാധാരണക്കാരുടെ പ്രതിമാസ ബജറ്റ് തകിടം മറിക്കുന്ന മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ