2013, നവംബർ 29, വെള്ളിയാഴ്‌ച

തൃശൂർ ജില്ല കെ എം സി സി യുടെ നേതൃ പഠന ശിബിരം ശ്രദ്ധേയമായി


ദോഹ: സംസക്കാരിക ജില്ലയുടെ ഔന്നിത്യം വിളിച്ചരിയിച്ചുകൊണ്ട് ജില്ലാ മണ്ഡലം ഭാരവാഹികൾകും പ്രധാന പ്രവർത്തകർക്കും വേണ്ടി സങ്കടിപ്പിച്ച നേതൃ പഠന ശിബിരം ജനപങ്കാളിത്തം കൊണ്ടും സങ്കടന മികവു കൊണ്ടും ശ്രദ്ധേയമായി. മഞ്ഞു പെയ്യുന്ന പുലർക്കാലത്ത് ജീവകാരുണ്യ പ്രവർത്തനം ജീവിത വ്രതമാക്കിയ സങ്കടന പ്രവർത്തകർ കെ എം സി സി ഓഡിറ്റോറിയത്തിൽ ഒത്തുകൂടുകയും സമകാലിക പരിസരത്തിൽ സങ്കടനക്ക് ഊടും പാവും നല്കുന്നതിനു വേണ്ടി നേതൃ പരിശീലനത്തിന്റെ വ്യത്യസ്ഥ തലങ്ങൾ ചര്‍ച്ച ചെയ്യുകയുണ്ടായി.


എ.വി. അബൂബക്കർ ഖാസിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പഠനശിബിരം കേരളത്തിലെ ശ്രദ്ധേയനായ രാഷ്ട്രീയ പ്രവര്ത്തകനും തൃശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ്‌ ഗസ്സാലി നേതൃത്തം നല്കി. ക്യാമ്പ് അംഗങ്ങളോട് ചോദിച്ചും ചോദിപ്പിച്ചും നേതൃതത്തിൻറെ വ്യത്യസ്ഥമായ തലങ്ങളെ സരസമായി അവതരിപ്പിക്കുകയും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിൻറെ പ്രസക്തി അടയാളപ്പെടുത്തിയ ശ്രദ്ധേയമായ തീരുമാനങ്ങളുടെയും നേതൃഗുണങ്ങളുടെ സവിശേഷതയും ഉദാഹരണ സഹിതം സദസ്സിനെ ബോധ്യപ്പെടുത്തി മുന്നേറിയ ചര്ച്ച ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ ശ്രവിച്ചത്.

സങ്കടന രംഗത്ത് പുത്തനുണർവ് നൽകുന്നതിനു വേണ്ടി സങ്കടിപ്പിച്ച ശിബിരം വരും കാലത്തെ സങ്കടനക്ക് ഒരു മുതൽക്കൂട്ടാകും. ജില്ലാ പ്രസിഡണ്ട്‌ എ.വി.എ ബക്കർ സാഹിബിൻറെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ക്യാമ്പ്‌ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡണ്ട്‌ എം .കെ അബ്ദുൽ വഹാബ് ഉദ്ഗാടനം ചെയ്യുകയും ജില്ലാ സെക്രടറി ഹുസ്സൈൻ സ്വാഗതം ആശംസിച്ചു. 

ജില്ലാ നേതാക്കൻമാരായ എം ടി അബ്ദുന്നാസർ, ഖാലിദ്‌, ഹംസക്കുട്ടി, അബ്ദുൽ റഷീദ്, അലി അക്ബർ എന്നിവർ നേതൃത്വം നൽകുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ