2012, നവംബർ 29, വ്യാഴാഴ്‌ച

ഗ്ളോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹെഡ് ഓഫീസ് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു




ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി അന്താരാഷ്ട്രതലത്തില്‍ പ്രവത്തിച്ചു വരുന്ന ഗ്ളോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹെഡ് ഓഫീസ് ഡല്‍ഹിയില്‍ പി.ടി. തോമസ് എം. പി. ഉദ്ഘാടനം ചെയ്തു. ഡെല്‍ഹിയില്‍ ആശ്രമത്തിലാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.


2001-ല്‍ ദുബായില്‍ തുടക്കം കുറിച്ച ഗ്ളോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ 55 രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അിയന്തിര ഘട്ടങ്ങളില്‍ വിദേശ ഇന്ത്യാക്കാര്‍ക്കു വേണ്ട സഹായം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും ഡെല്‍ ഹിയിലെ വിവിധ എംബസികളില്‍ നിന്നും ലഭ്യമാക്കുവാന്‍ വേണ്ടി അസ്സോസിയേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കും. 

ഗ്ളോബല്‍ ഇന്ത്യന്‍ അസ്സോസിയേന്‍ പ്രസിഡന്റ് രാജീവ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടó ഉദ്ഘാടന ചടങ്ങില്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ മകന്‍ അജിത് പോള്‍ ആന്റണി വിശിഷ്ടാതിഥിയായിരുന്നു. അസ്സോസിയേഷന്റെ ഡല്‍ ഹി കോ-ഓര്‍ഡിനേറ്റര്‍മാരായ ഒ. എന്‍. തങ്കച്ചന്‍, ജോബിന്‍ സേവ്യര്‍, സിജോ ജോണ്‍, ഷാജി എം., ജോര്‍ജ്ജ് മാത്യു, സാവിയോ പീറ്റര്‍, റോയി ഡാനിയേല്, ജാന്‍സി സുര്‍ജിത്, ലിസി സ്കറിയ എന്നിവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഗ്ളോബð ഇന്ത്യന്‍ അസ്സോസിയേഷന്‍ മെമ്പര്‍ഷിപ്പ് എടുക്കുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റ് : http://www.giadelhi.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ