2012, നവംബർ 13, ചൊവ്വാഴ്ച

തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) അബ്ബാസിയ ബി ഏരിയ അര്‍ദ്ധവാര്‍ഷിക പൊതുയോഗം 2012-13



കുവൈറ്റ്: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) അബ്ബാസിയ ബി ഏരിയയുടെ, 2012-13 പ്രവര്‍ത്തനവര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം റിതം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

ഏരിയ കണ്‍വീനര്‍ ശ്രീ കെ എന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോ•ം കുമാരി അക്ഷയ സുനിലിന്റേയും കുമാരി രഞ്ചന രാജേന്ദ്രന്റെയും പ്രാര്‍ത്ഥനയോടെ തുടങ്ങി. ശ്രീ പ്രബീഷ് സ്വാ•തം ആശംസിച്ചു. ട്രാസ്കിന് വേണ്ടി, വൈസ് പ്രസിഡന്റ് ശ്രീ ചന്ദ്രന്‍ പുത്തൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഏരിയ സെക്രട്ടറി ശ്രീ ഷാജി രഘുവരന്‍ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ ശ്രീ പ്രബീഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വനിതാവേദി ഏരിയ റിപ്പോര്‍ട്ട്, വനിതവേദി ജോയിന്റ് കണ്‍വീനര്‍ ശ്രീമതി ദിന രാമാനന്ദപ്രസാദ് അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടുകള്‍ അം•ീകരിക്കപ്പെട്ടു.

ട്രാസ്കിന്റെ ഈ പ്രവര്‍ത്തനവര്‍ഷത്തെ പൊതുപരിപാടികളേയും പ്രവര്‍ത്തനങ്ങളേയും ട്രാസ്ക് ജനറല്‍ സെക്രട്ടറി ശ്രീ ബിജു കടവി അം•ങ്ങള്‍ക്ക് വിശദമാക്കി. ട്രാസ്കിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ട്രാസ്ക് ട്രഷറര്‍ അഡ്വക്കേറ്റ് ജീജോ സണ്ണി വിശദമാക്കി. ട്രാസ്ക് വനിതാവേദി പ്രസിഡന്റ് ശ്രീമതി കൊച്ചുറാണി വിന്‍സന്റും കളിക്കളം ഏരിയ കണ്‍വീനര്‍ മാസ്റ്റര്‍ കിഷന്‍ രാജും ആശംസകള്‍ നേര്‍ന്നു. 150 ല്‍ അധികം അം•ങ്ങള്‍ പങ്കെടുത്തു. ശ്രീ പ്രബീഷ് നന്ദി രേഖപ്പെടുത്തുകയും യോഗം പിരിച്ചുവിടുകയും ചെയ്തു. ശേഷം വിഭവസ മൃദ്ധമായ ഓണസ്സദ്യയും ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ