2012, നവംബർ 14, ബുധനാഴ്‌ച

ദല യുവജനോത്സവം ഡിസംബര് 1, 2, ദിനങളില് ദുബായ് ഗല്ഫ് മോഡല് സ്കൂളീല് വെച്ച്


ദുബായ് : ദല സംഘടിപ്പിക്കുന്ന 22-മത് യുവജനോത്സവം ഡിസംബര് 1, 2 ദിനങളില് ദുബായ് ഗല്ഫ് മോഡല് സ്കൂളീല് വെച്ച് നടത്തുന്നതാണു. യു എ ഇ യിലെ എഴുപതോളം വിദ്യാലയങളില്നിന്നുള്ള മുവായിരത്തോളം വിദ്യാര്ത്ഥികള് അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്ക്കാരിക സംഗമത്തിന്ന് ദല വേദിയൊരുക്കുന്നത്.

നൃത്തം ,സംഗീതം,സാഹിത്യം,നാടന് കല,പാരമ്പര്യ കല തുടങിയ വിഭാഗങളില് തൊണ്ണൂറ്റിആറു വ്യക്തിഗത ഇനങളിലും എട്ട് ഗ്രൂപ് ഇനങളിലുമാണു മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദികളിലും ഒമ്പത് ഉപവേദികളിലുമായി നടക്കുന്ന മത്സരങള്ക്ക് വളരെ വിപുലമായ തയ്യാറെടുപ്പുകളാണു സംഘാടകര് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിഒന്ന് വര്ഷമായി ദല നടത്തിവരുന്ന ഈ സാംസ്ക്കാരിക സംഗമം ഗള്ഫിലെ എറ്റവും വലിയ കലാമേളയാണു. ഗള്ഫ് രാജ്യങളില് ഇത്രയും അടക്കും ചിട്ടയോടും ഫലപ്രഖ്യാപനത്തില് പരമാവധി സുതാര്യതയും ഉറപ്പ് വരുത്തി നടത്തി വരുന്ന ഈ കലാമേള ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.

യുവതലമുറയുടെ മനസ്സും ഹൃദയവും തൊട്ടറിഞ്ഞ കലാസംസ്കാരിക രംഗത്തെ പ്രഗത്ഭരും പ്രശസ്തരും വിധികര്ത്താക്കളായി എത്തുന്നുവെന്നതും ഈ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണു.വിജയികല്ക്കെല്ലാം ട്രോഫിയും സര്ട്ടിഫിക്കറ്റും കൊടുക്കുന്നതോടോപ്പം പങ്കെടുക്കുന്ന എല്ലാവര്ക്കും പങ്കെടുത്തവര്ക്കുള്ള സര്ട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും. വ്യക്തിഗത ഇനങളില് വിജയികളാകുന്ന ജൂനിയര് സീനിയര് വിഭാഗങളില് കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന സ്കൂകളുകള്ക്ക് ഓവര്റോള് ട്രോഫിയുമാണു ദല നല്കി പോരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ