2013, ഡിസംബർ 29, ഞായറാഴ്‌ച

ചാവക്കാട് പ്രവാസി ഫോറം കുടുബസംഗമം

ഒ എസ് എ റഷീദ്
അജ്മാന്‍ : യു.എ.ഇ.യിലെ ചാവക്കാട് സ്വദേശികളുടെ കൂട്ടായ്മയായ ‘ചാവക്കാട് പ്രവാസി ഫോറം” പുതുവത്സരത്തോടനുബന്ധിച്ച് കുടുബസംഗമം സംഘടിപ്പിക്കുന്നു. 2014 ജനുവരി 3 വെള്ളിയാഴ്ച 3 മണി മുതല്‍ അജ്മാന്‍ അല്‍ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

പ്രവാസി ഫോറം മ്യൂസിക്ക് ബാന്‍ഡ് ആയ “വോയ്സ് ഓഫ് ചാവക്കാട്” അവതരിപ്പിക്കുന്ന ഗാനമേളയും, ആര്‍ട്സ് വിഭാഗം അവതരിപ്പിക്കുന്ന “സ്വപ്നങ്ങളുടെ തടവുകാര്‍ ” എന്ന നാടകവും പരിപാടിയിലെ പ്രധാന ഇനങ്ങളാണ്. യു.എ.ഇ യിലെ എല്ലാ ചാവക്കാട് സ്വദേശികളും പരിപാടികളില്‍  പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ കമല്‍ കാസിം ചാവക്കാട്, പ്രസിഡന്റ് ഷംസുദ്ദീൻ രായംമരക്കാര്‍ എന്നിവര്‍ അറിയിച്ചു

വിശദവിവരങ്ങള്‍ക്ക് 055 2405453 (ജയന്‍ ആലുങ്ങല്‍ ) 055 9563819 (സാലിഹ്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ