2014, ജനുവരി 1, ബുധനാഴ്‌ച

"ഊമക്കുയില്‍ പാടുമ്പോള്‍" എന്ന മലയാള സിനിമയുടെ ദോഹയിലെ പ്രകാശനവും പ്രദര്‍ശനവും നടന്നു

അമാനുല്ല വടക്കാങ്ങര
ദോഹ: സെന്‍ച്വറി വിഷ്വല്‍ മീഡിയ പ്രൊഡക് ഷന്‍സിന്റെ ബാറില്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ "ഊമക്കുയില്‍ പാടുമ്പോള്‍" എന്ന മലയാള സിനിമയുടെ ദോഹയിലെ പ്രകാശനവും പ്രദര്‍ശനവും ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 

ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരിക്ക് ആദ്യ സി.ഡി. നല്‍കി  പ്രശസ്ത ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണിയാണ് ചിത്രത്തിന്റെ പ്രകാശനം  നിര്‍വഹിച്ചത്.  

കലയും സാഹിത്യവും മാനവിക മൂല്യങ്ങള്‍ ഉദ്ഘോഷിക്കുന്നതും സമൂഹത്തില്‍ നന്മയുടെയും പ്രതീക്ഷയുടേയും കിരണങ്ങള്‍ പരത്തുന്നവയുമാകണമെന്ന് ചടങ്ങില്‍ സംസാരിച്ച ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. കേവലം സൌന്ദര്യാസ്വാദനമെന്ന തലത്തില്‍നിന്നും ഉയര്‍ന്ന് കലയെ മൂല്യവല്‍ക്കരിക്കുകയും സാമൂഹ്യനന്മകളുടെ പ്രചാരണത്തിന്‌   ഉപയോഗിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് പ്രബുദ്ധ സമൂഹത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.   

മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ദീര്‍ഘകാലം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ബന്ന ചേന്ദമംഗല്ലൂര്‍ പ്രധാ വേഷമിട്ട ചിത്രം എന്ന നിലക്കും  ഖത്തറിലെ സഹൃദയര്‍ക്ക്  പ്രസക്തമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. 

രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, 4 ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍, എ.ടി. അബു അവാര്‍ഡ്, എ.ടി ഉമ്മര്‍ അവാര്‍ഡ്, നവ കേരള പുരസ്കാര്‍ തുടങ്ങി  ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഈ ചിത്രം സന്ദേശ പ്രധാനമാണെന്നതിനാല്‍ ഖത്തറില്‍ തികച്ചും സൌജ്മന്യമായാണ് വിതരണം ചെയ്യുന്നതെന്നും  സി.ഡി. ആവശ്യമുള്ളവര്‍ 44324853 , 44661213 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ കഥ , തിരക്കഥ, സംവിധാം എന്നിവ നിര്‍വഹിച്ച ചിത്രത്തില്‍ നിലമ്പൂര്‍ ആയിഷ, ശങ്കര്‍ എന്നിവരും പ്രധാ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കാനേഷ് പൂനൂരിന്റെ വരികള്‍ എം. ആര്‍. റിസണ്‍ ചിട്ടപ്പെടുത്തി വിധു പ്രതാപ് ആലപിച്ചതും നൌഷാദ് ഷെരീഫിന്റെ ക്യാമറയും ചിത്രത്തെ സവിശേഷമാക്കിയിരിക്കുന്നു. 

ലിഷര്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ നസീര്‍ ഉസ്മാന്‍, കരിഷ്മ ജനറല്‍ സെക്രട്ടറി മുഹമ്മദലി കൊയിലാണ്ടി,  എം. ടി. നിലമ്പൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, യൂനുസ് സലീം, ശിഹാബുദ്ധീന്‍, സിയാഹുറഹ്മാന്‍, ഖാജാ ഹുസൈന്ഡ, റഫീഖ് മേച്ചേരി  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ