2011 ഏപ്രിൽ 30, ശനിയാഴ്ച
ഖത്തര്‍ ലുലു ഫുഡ് ഫെസ്റ്റ് തുടങ്ങി
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി റിങ് റോഡ്, അല്‍ ഗറാഫ ബ്രാഞ്ചുകളില്‍ ഫുഡ് ഫെസ്റ്റിനു തുടക്കമായി. ഡി റിങ് റോഡ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ലുലു റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, അലി ബിന്‍ അലി ഗ്രൂപ്പ് സിഇഒ.നബീല്‍ മുറാദ്, ഖത്തര്‍ നാഷനല്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് സിഒഒ.അഹ്മദ് ഖാന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഫ്രണ്ട്സ് ഓഫ് തൃശ്ശൂര്‍ യുവജനോത്സവോത്ഘാടനം നടന്നു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ തൃശൂർ നിവാസികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നടന്ന ഇന്റര്‍ സ്കൂള്‍ ചിത്രരചനാമത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിൽ വെച്ച് നിർവഹിച്ചു.
എസ്.എസ്.എല്‍ .സി പരീക്ഷ : എം.ഇ.എസിനു നൂറ് ശതമാനം വിജയം
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കഴിഞ്ഞ മാസം നടന്ന എസ്.എസ്.എല്‍ .സി പരീക്ഷയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ ൨൮ വിദ്യാര്‍ഥികള്‍ക്കും വിജയം. കേരള ബോര്‍ഡ് സ്ട്രീമില്‍ എസ്.എസ്.എല്‍ .സി പരീക്ഷ നടത്തുന്ന ഖത്തറിലെ ഏക വിദ്യാലയമാണ് എം.ഇ.എസ്.കേരളബോര്ഡ് സ്ട്രീമിലെ 16 ആമത്തെ ബാച്ചാണ് എസ്.എസ്.എല്‍ .സി പരീക്ഷ എഴുതിയത്.
എന്‍ഡോസള്‍ഫാന്‍ നിരോധനം : ഖത്തറിന്റെ പങ്ക് അവിസ്മരണീയം !
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് അവസാനം നിരോധനതീരുമാനം വന്നു. ഇതിനായി ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച നടത്തിയ പ്രവര്‍ത്തങ്ങള്‍ അവിസ്മരണീയമാണ്.സ്റ്റോക്ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടക്കുന്ന സമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
2011 ഏപ്രിൽ 21, വ്യാഴാഴ്ച
സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സാമൂഹ്യക്ഷേമ കരാര്‍: ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും
40,000 ത്തോളം വരുന്ന ഹുറൂബ് ഇന്ത്യക്കാര്‍ക്ക് ഉടനെ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് കിട്ടിയതായി മന്ത്രി അഹമ്മദ്
റിയാദ്: ഇന്ത്യയും സൌദി അറേബ്യയും ഇവിടെ ജോലിചെയ്യുന്ന 20 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സാമൂഹ്യക്ഷേമം ഉറപ്പാക്കുന്ന കരാറിന്റെ ധാരണാപത്രം (എം.ഒ.യു) ഉടന്‍ ഒപ്പുവെച്ചേക്കും. തൊഴില്‍ കരാറെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും സാമൂഹ്യക്ഷേമ കരാര്‍ ഫലത്തില്‍ തൊഴില്‍ കരാറിന്റെ ഗുണം ചെയ്യും. കഴിഞ്ഞ ദിവസം സൌദി ഉപതൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയായത്. അംബാസഡര്‍ തല്‍മീസ് അഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തൊഴില്‍ കരാര്‍ ഒപ്പിടുന്നതിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സൌദി ആ നിലപാടില്‍ നിന്ന് മാറുന്നതിന്റെ സൂചനയായി ഇതിനെ വിധഗ്ദര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. സാമൂഹ്യക്ഷേമം ലക്ഷ്യം വെച്ച് യു എ ഇ, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് തൊഴില്‍ കരാര്‍ നിലവിലുണ്ട്.
2011 ഏപ്രിൽ 19, ചൊവ്വാഴ്ച
നോവലിസ്റ്റ് ബെന്യാമിന് സ്വീകരണം നല്കുന്നു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എഫ്.സി.സി ലൈബ്രറി അംഗങ്ങളുടെ കൂട്ടായ്മയായ എഫ്.സി.സി വായനക്കുട്ടത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന് സ്വീകരണം നല്കുന്നു.
ഈമാസം 28ന് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആടുജീവിതം നോവല്‍ സായാഹ്നം, എഴുത്തുകാരുടെ സംഗമം, എഫ്.സി.സി ലൈബ്രറി പുസ്തകശേഖരണ ഉദ്ഘാടനം തുടങ്ങി വ്യത്യസ്ത പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയില്‍ ദോഹയിലെ കലാസാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
ഫോക്കസ് ഖത്തര്‍ മെഡിക്കല്‍ കൌണ്‍സില്‍ രൂപീകരിച്ചു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഫോക്കസ് ഖത്തര്‍ അതിന്റെ ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ മെഡിക്കല്‍ കൌണ്‍സില്‍ രൂപീകരിച്ചു. ചെയര്‍മാനായി ഡോ. ബിജു ഗഫൂറിനെയും ജനറല്‍ കണ്‍വീനറയി ഡോ. നിഷാനെയും തെരഞ്ഞെടുത്തു. ആരോഗ്യ സേവന മേഘലയില്‍ ഫോക്കസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും ആവശ്യമായ
2011 ഏപ്രിൽ 10, ഞായറാഴ്ച
ഡോക്ടര്‍ രോഗി ബന്ധം സൌഹൃദപരമാവണം : ഡോ. വി.പി. ഗംഗാധരന്
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അര്‍ഥം നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ ഉല്പന്നങ്ങളായി ആതുരസേവകരില്‍ ചിലരും കമ്പോള സംസ്കാരത്തിന് അടിപ്പെട്ടവരും ചേര്‍ന്ന് കൂടി ആതുരാലയങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് പറഞ്ഞു. എഫ്.സി.സി സേവന വേദി ഡോ. വി.പി. ഗംഗാധരന് , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ക്കായി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷമാല്‍ കെ.എം.സി.സി ഹെല്പ്പ്ലൈന് അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കെ.എം.സി.സി ഷമാല്‍ ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയായ ഹെല്‍പ്പ് ലൈനിന്റെ അഞ്ചാം വാര്‍ഷികം ഷമാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡണ്ട് എന്‍.കെ.സൈനുദ്ദീന്റെ അദ്ധൃക്ഷതയില്‍ സംസ്ഥാന കെ.എം.സി.സി ജന.സെക്രട്ടറി എ. പി. അബ്ദുറഹ്മാന് ഉല്‍ഘാടനം ചെയ്തു.
2011 ഏപ്രിൽ 9, ശനിയാഴ്ച
ദിലീപും കാവ്യാമാധവനും ദോഹയിലെത്തുന്നു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മനു ആര്‍ട്സ് അവതരിപ്പിക്കുന്ന ദിലീപ് ഷോ അടുത്തമാസം ആറിന് വൈകിട്ട് 5.30ന് മിഡ്മാക് റൗണ്ട്എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ഗ്രൗണ്ടില്‍ നടക്കും. ചലച്ചിത്രതാരങ്ങളായ ദിലീപ്, കാവ്യാമാധവന്, ഭാവന, കലാഭവന്‍ മണി, സലിംകുമാര്‍, നാദിര്‍ഷ, ഉണ്ടപക്രു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്കു പുറമെ ബ്ലഫ് മാസ്റ്റേഴ്സ് ഫെയിം ധര്‍മജനും പരിപാടിയില്‍ പങ്കെടുക്കും.
2011 ഏപ്രിൽ 7, വ്യാഴാഴ്ച
2011 ഏപ്രിൽ 2, ശനിയാഴ്ച
2011 ഏപ്രിൽ 1, വെള്ളിയാഴ്ച
ജി സി സിക്ക് പുതിയ തലവന്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അബ്ദുറഹ്മാന് ബിന്‍ ഹമദ് അല്‍അതിയ്യ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നേതൃപദവിയൊഴിയുന്നു. അതിയ്യയുടെ പിന്‍ഗാമിയും ജി.സി.സിയുടെ അഞ്ചാമത്തെ സെക്രട്ടറി ജനറലുമായി ബഹ്റൈന്‍ സ്വദേശിയായ ഡോ. അബ്ദുലത്തീഫ് ബിന്‍ റാശിദ് അല്‍സയ്യാനി നാളെ സ്ഥാനമേല്‍ക്കും.
എം ഇ എസ് സ്കൂളിനു പുതിയ സാരഥികള്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ട്രഷററുമായ ബി.എം. സിദ്ദീഖിനെ ഭരണസമിതി പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എ.ഷംസുദ്ദീനെയും ജനറല്‍ സെക്രട്ടറിയായും ഉസ്മാനെയും ട്രഷററായും തിരഞ്ഞെടുത്തു.
2011 മാർച്ച് 31, വ്യാഴാഴ്ച
തൊഴില്‍ നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന വികസനനയവുമായി ഖത്തര്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: തൊഴില്‍ നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന വികസനനയവുമായി ഖത്തര്‍ 2011-16 ദേശീയ വികസന നയം പ്രഖ്യാപിച്ചു. രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ സാന്നിധ്യത്തില്‍ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അഞ്ചുവര്‍ഷത്തേക്കുള്ള വികസന നയപ്രഖ്യാപനം നടത്തിയത്.
2011 മാർച്ച് 28, തിങ്കളാഴ്ച
കെ എം സി സി - ഖത്തര്‍ - തൃശൂര്‍ ജില്ലാ ഇലക്ഷന് കണ്വെന്ഷന് സമാപിച്ചു

ദോഹ: കെ എം സി സി - ഖത്തര്‍ - തൃശൂര്‍ ജില്ലാ ഇലക്ഷന് കണ്വെന്ഷന് സമാപിച്ചു. കെ എം സി സി ഹാളില്‍ ചേര്‍ന്ന കണ്വെന്ഷന് കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി.സ്.എച്. തങ്ങള്‍ ഉത്ഘാടനം ചെയ്തു.
2011 മാർച്ച് 27, ഞായറാഴ്ച
ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം ഉദ്ഘാടനം ചെയ്തു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മീഡിയ പ്ളസിന്റെ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം (http://www.internationalmalayaly.com/) ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ചിന്തകള്‍ കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തിര്‍ക്കണം : സിറാജ് ഇരിട്ടി
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ധാര്‍മികവും ക്രിയാത്മകവുമായ ചിന്തകളുടെ പ്രയോഗവത്കരണം കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തീര്‍ക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് യുവ പണ്ഡിതന് സിറാജ് ഇരിട്ടി അഭിപ്രായപ്പെട്ടു. മദീന ഖലീഫയിലെ മര്‍കസുദ്ദഅ്വയില്‍ ഫോകസ് ഖത്തര്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തൂകയായിരുന്നു അദ്ദേഹം.
2011 മാർച്ച് 25, വെള്ളിയാഴ്ച
ഡോക്യുമെന്ററി പ്രകാശനം ചെയ്തു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ. മീഡിയ പ്ളസിന്റെ ബാനറില്‍ മുത്തു ഐ.സി. ആര് . സി. അണിയിച്ചൊരുക്കിയ ഖത്തര്‍ മലയാളി ഡോക്യൂമെന്ററി മുഗള്‍ എമ്പയര്‍ റസ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാന്ത്രികന് ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂര്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രതി ഏറ്റു വാങ്ങി.
ഹൃദായാഘാതവും ഹൃദയസ്തംബനവും ഒന്നല്ല
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഹൃദയാഘാതം കാരണം ഹൃദയ സ്തംബനം ഉണ്ടായേക്കാം. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദയ സ്തംബനത്തില് നിന്ന് രക്ഷപ്പെടുത്താന്‍ Cardiopulmonary resuscitation (C.P.R) എന്ന വൈദ്യ ശാസ്ത്ര നാമത്താല്‍ അറിയപ്പെടുന്ന പ്രാഥമിക ശുശ്രൂഷ കൊണ്ട് കഴിയുമെന്ന് ഡോക്ടര്‍ അബ്ദുല്‍ റഷീദ് പറഞ്ഞു.
ഫ്രണ്ട്സ് ഓഫ് തൃശൂര്‍ വിനോദയാത്ര ഏപ്രില്‍ ഒന്നിന്
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഫ്രണ്ട്സ് ഓഫ് തൃശൂര്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന വിനോദയാത്ര ഏപ്രില്‍ ഒന്നിന് സംഘടിപ്പിക്കും. രാവിലെ എട്ട് മണിയോടെ മുംതസ പാര്‍ക്ക് പരിസരത്തുനിന്ന് പുറപ്പെടുന്ന യാത്രയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദപരിപാടികളും മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് സംഘടനാ ഓഫീസുമായി നേരിട്ടോ 44317273, 55864454, 55544830 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.മുന്‍കൂട്ടി വിതരണം ചെയ്യുന്ന കൂപ്പണ്‍ വഴി പ്രവേശനം നിയന്ത്രിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
2011 മാർച്ച് 24, വ്യാഴാഴ്ച
ഹൃദയങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കരുത്: അബ്ദുല്ല രാജാവ്
ആലി അമ്മുണ്ണി
റിയാദ്: മലിക്കുല്‍ ഖുലൂബ് (ഹൃദയങ്ങളുടെ രാജാവ്), മലിക്കുല്‍ ഇന്‍സാനിയ്യ (മാനവികതയുടെ രാജാവ്) എന്നിങ്ങനെ തന്നെ വിശേഷിപ്പിക്കരുതെന്ന് തിരുഗേഹങ്ങളുടെ സേവകന് അബ്ദുല്ല രാജാവ് പറഞ്ഞു. ഈ വിശേഷങ്ങളില്‍ നിന്നും നിങ്ങള്‍ എന്നെ ഒഴിവാക്കണം. അല്ലാഹുവാണ് രാജാധിരാജന്.
2011 മാർച്ച് 23, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




















