2013 നവംബർ 30, ശനിയാഴ്‌ച

"യു എ ഇ നേഷണല്‍ ഡേ" പാവറട്ടിയുടെ നിറ സാന്നിദ്ധ്യം പതിവ് പോലെ ഇത്തവണയും


സിദ്ധീഖ് കൈതമുക്ക്
അബുദാബി: പോറ്റമ്മയോടുള്ള കൂറ് ഇദം പ്രദം അനുസ്യൂതം തുടരുന്ന ദേശക്കൂറിന്റെ പത്തര മാറ്റിന് ഒട്ടും ഭംഗം വരാതെ രണ്ടായിരത്തി പതിമൂന്നിലും അറബ് ഐക്യ നാടുകളുടെ 42 - ആം ജന്മ ദിനത്തിന് പിന്തുണയും, കൂറും, ആശംസകളും അറിയിച്ചു കൊണ്ട് നമ്മുടെ പാവറട്ടിക്കാരനായ ആര്‍ കെ മുഹമ്മദ്‌ കാസിമിന്റെ (കൈതമുക്ക്) വാഹനം പതിവ് പോലെ ഇപ്രാവശ്യവും ഇതാ ഒരുങ്ങി കഴിഞ്ഞു.

2013 നവംബർ 29, വെള്ളിയാഴ്‌ച

തൃശൂർ ജില്ല കെ എം സി സി യുടെ നേതൃ പഠന ശിബിരം ശ്രദ്ധേയമായി


ദോഹ: സംസക്കാരിക ജില്ലയുടെ ഔന്നിത്യം വിളിച്ചരിയിച്ചുകൊണ്ട് ജില്ലാ മണ്ഡലം ഭാരവാഹികൾകും പ്രധാന പ്രവർത്തകർക്കും വേണ്ടി സങ്കടിപ്പിച്ച നേതൃ പഠന ശിബിരം ജനപങ്കാളിത്തം കൊണ്ടും സങ്കടന മികവു കൊണ്ടും ശ്രദ്ധേയമായി. മഞ്ഞു പെയ്യുന്ന പുലർക്കാലത്ത് ജീവകാരുണ്യ പ്രവർത്തനം ജീവിത വ്രതമാക്കിയ സങ്കടന പ്രവർത്തകർ കെ എം സി സി ഓഡിറ്റോറിയത്തിൽ ഒത്തുകൂടുകയും സമകാലിക പരിസരത്തിൽ സങ്കടനക്ക് ഊടും പാവും നല്കുന്നതിനു വേണ്ടി നേതൃ പരിശീലനത്തിന്റെ വ്യത്യസ്ഥ തലങ്ങൾ ചര്‍ച്ച ചെയ്യുകയുണ്ടായി.

2013 നവംബർ 28, വ്യാഴാഴ്‌ച

സ്നേഹ സംഗമം - 2013


കെ.വി.അബ്ദുല്‍ അസീസ് ചാവക്കാട്
ദൊഹ: സാന്ത്വനം പെയിൻ ആൻറ് പാലിയേറ്റീവ് തുറയൂർ യൂണിറ്റ് അഭിമാന പുരസ്സരം കാഴ്ച വെക്കുന്ന "സ്നേഹ സംഗമം - 2013" നവംബർ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഖത്തറിലെ സൽവ റോഡിലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറുന്നു.

വേൾഡ് എക്സ്പോ 2020: സാധാരണക്കാരുടെ ബജറ്റ് തകിടം മറിക്കുന്ന മാറ്റങ്ങളാണ് വരാൻ പോകുന്നത്

അഹ്മദ് മരുതയൂര്‍ 
ദുബൈ: വേൾഡ് എക്സ്പോ ദുബൈ നേടിയതോടെ വൻ വികസന കുതിപ്പിന് ബിസിനസ് ലോകം കാത്തിരിക്കുമ്പോൾ സാധാരണക്കാർ പരസ്പരം ആശങ്കകൾ പങ്ക് വെച്ച് ബാച്ചിലർ റൂമുകളിലും, കഫ്തീരിയകളിലും ചർച്ചകൾ പൊടി പൊടിക്കുന്നു.

അഡ്വകേറ്റ്. മുഹമ്മദ്‌ ഗസ്സാലിക്ക് സ്വീകരണം നൽകി


ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വകേറ്റ്. മുഹമ്മദ്‌ ഗസ്സാലിക്ക് തൃശൂർ ജില്ലാ കെ.എം.സി.സി ദോഹാ എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ തൃശൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ്‌ എ.വി.എ. ബക്കർ, ജനറൽ സെക്രട്ടറി പി.എസ്.എം. ഹുസൈൻ, സംസ്ഥാന കെ.എം.സി.സി. ഏക്റ്റിങ്ങ് പ്രസിഡന്റ്‌ എൻ.കെ. അബ്ദുൽ വഹാബ്, എൻ.റ്റി.നാസ്സർ, എം.കെ. ഹംസ , ആർ.ഒ. സുൽഫികർ. മജീദ്‌ കൈപ്പമങ്ങലം എന്നിവര് ചേർന്ന് സ്വീകരിച്ചു.

2013 നവംബർ 27, ബുധനാഴ്‌ച

വേള്‍ഡ് എക്സ്പോ 2020-നു വേദിയാകാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു


ദുബായ്:  വേള്‍ഡ് എക്സ്പോ 2020-നു വേദിയാകാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് തലസ്ഥാനമായ. പാരിസില്‍ നടന്ന 154-മത് ബിഐഇ ജനറല്‍ അസംബ്ളിയില്‍ നടന്ന വോട്ടെടുപ്പിലാണ് ദുബായെ തെരഞ്ഞെടുത്തത്. മൊത്തം വോട്ടിന്റെ 52.73 ശതമാനവും ദുബായ്ക്ക് അനുകൂലമായതോടെയാണ് യുഎഇ ആകമാനം  കാത്തിരുന്ന അവസരം കൈവന്നത്.

2013 മേയ് 11, ശനിയാഴ്‌ച

ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാം എഡിഷന്‍ പ്രകാശം ചെയ്തു


ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തി  മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പ് പ്രകാശനചടങ്ങ് സ്കില്‍ സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊട് ശ്രദ്ധേയമായി. മലയാളി സംഘടനാനേതാക്കള്‍ ചേര്‍ന്നാണ് മാന്വലിന്റെ പ്രകാശം നിര്‍ വഹിച്ചത്.

2013 ഏപ്രിൽ 28, ഞായറാഴ്‌ച

ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ നാശ നഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നു


മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ നാശ നഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നു. പലയിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വാഹനങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ 62 മി.മീറ്റര്‍ മഴയാണ് ഒറ്റ ദിവസം രേഖപ്പെടുത്തപ്പെട്ടത്.

2013 ഏപ്രിൽ 24, ബുധനാഴ്‌ച

ഒമാനില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം നാലായി


മസ്കത്ത്: ഒമാനില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം നാലായി. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വാദിയിലാണ് ഒരു കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചത്. ഒന്നര വയസുകാരിയായ പെണ്‍കുട്ടിയും 60കാരനുമാണ് മണ്ണിടിഞ്ഞു വീണ് മരണത്തിന് കീഴടങ്ങിയത്.

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

പ്രതീക്ഷ ഒമാന്‍ - വാര്‍ഷികാഘോഷം കെ. മുരളീധരന്‍ ഉത്ഘാടനം ചെയ്യും

മസ്കറ്റ്: ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ എന്നും പുതുമയുള്ളതും, വിത്യസ്തങ്ങളുമായ പദ്ധതികളിലൂടെയും, പ്രവര്‍ത്തന മികവിനാലും സംഘടന മികവിനാലും തങ്ങളുടേതായ രീതിയില്‍ പ്രത്യേക മുഖ മുദ്ര പതിപ്പിച്ചിട്ടുള്ള പ്രതീക്ഷ ഒമാന്‍ വിപുലമായ പരിപാടികളോടെ തങ്ങളുടെ ഒന്നാം വാര്‍ഷീകം ആഘോഷിക്കുവാന്‍ തീരുമാനിച്ചു. മെയ്‌ ഒന്‍പതാം തീയ്യതി വ്യാഴാഴ്ച്ച വാദികബീര്‍ ക്രിസ്റ്റല്‍ സൂറ്റില്‍ വെച്ച് നടക്കുന്ന വാര്‍ ഷികഘോഷ പരിപാടി കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള നിയമ സഭ സാമാജികനുമായ കെ. മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും .

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

പ്രവാസ യുവത്വത്തെ പഠന വിധേയമാക്കണം


ദോഹ: ആര്‍ എസ് സി ഗള്‍ഫ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമരമാണ് ജീവിതമെന്ന പ്രമേയത്തെ ആധാരമാക്കി ജി സി സി രാഷ്ട്രങ്ങളില്‍ നടന്നു വരുന്ന പ്രവാസി യുവജനങ്ങളുടെ ഭാഗമായി ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംവാദം ദോഹയില്‍ ഹംസതുബ്നു അബ്ദുല്‍ മുത്വലിബ് സ്കൂളില്‍ സംഘടിപ്പിച്ചു.

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

" നന്മ ഖത്തര്‍ " രൂപം കൊണ്ടു

ദൊഹ: കടപ്പുറം കറുകമാട് നിവാസികളുടെ കൂട്ടായ്മയായി " നന്മ ഖത്തര്‍ " രൂപം കൊണ്ടു. അബുദാബി ഇന്ത്യന്‍ ഇസ്ളമിക് സെന്റെര്‍ , സുന്നി സെന്റെര്‍ പ്രസിഡണ്ട് അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. ഭാരവാഹികളായി മുനീര്‍ (പ്രസിഡണ്ട്), മുജീബ് പി ടി, റിയാസ് പി എം (വൈസ് പ്രസി:), റഹിം കെ എച് (ജന: സെക്ര:), ശംസീര്‍ വി, നജീബ് കെ പി (ജോ: സെക്ര:), നൌഫല്‍ (ഖജാന്‍ ജി) എന്നിവരെ തിരഞെടുത്തു. ചടങ്ങില്‍  ഉമ്മര്‍ ഹാജി വി, കാസിം പി, ഫക്കറുദ്ധീന്‍ എന്‍ സി എന്നിവര്‍ പങ്കെടുത്തു.

2012 ഡിസംബർ 6, വ്യാഴാഴ്‌ച

ദുബായ് മെട്രോ റെയില്‍ ട്രാക്കില്‍ ഇന്ത്യന്‍ തൊഴിലാളി ജീവനൊടുക്കി

ദുബായ്: ദുബായ് മെട്രോ റെയില്‍ ട്രാക്കില്‍ ഇന്ത്യന്‍ തൊഴിലാളി ജീവനൊടുക്കി. എമര്‍ജന്‍സി ഫയര്‍ എക്സിറ്റ് വഴിയാണ് ഇയാള്‍ ട്രാക്കില്‍ കടന്നത്. ട്രാക്കില്‍ കിടന്ന ഇയാളുടെ മേല്‍ അതിവേഗത്തില്‍ വന്ന മെട്രോ തീവണ്ടി പാഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. 

2012 നവംബർ 29, വ്യാഴാഴ്‌ച

ഗ്ളോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹെഡ് ഓഫീസ് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു




ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി അന്താരാഷ്ട്രതലത്തില്‍ പ്രവത്തിച്ചു വരുന്ന ഗ്ളോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹെഡ് ഓഫീസ് ഡല്‍ഹിയില്‍ പി.ടി. തോമസ് എം. പി. ഉദ്ഘാടനം ചെയ്തു. ഡെല്‍ഹിയില്‍ ആശ്രമത്തിലാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.

2012 നവംബർ 15, വ്യാഴാഴ്‌ച

ഭാവനാ ദാരിദ്ര്യവും നേതൃശൂന്യതയും വികസനത്തെ ബാധിച്ചു -ചെറിയാന്‍ ഫിലിപ്പ്



അബുദാബി: ഭാവനാ ദാരിദ്യവും നേൃത്വ ശൂന്യതയും കേരളത്തിന്റെ ഭരണരംഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ -ദല-ഒരുക്കിയ സ്വീകരണ യോഗത്തില്‍ 'കേരളത്തിന്റെ വികസനം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2012 നവംബർ 14, ബുധനാഴ്‌ച

ദല യുവജനോത്സവം ഡിസംബര് 1, 2, ദിനങളില് ദുബായ് ഗല്ഫ് മോഡല് സ്കൂളീല് വെച്ച്


ദുബായ് : ദല സംഘടിപ്പിക്കുന്ന 22-മത് യുവജനോത്സവം ഡിസംബര് 1, 2 ദിനങളില് ദുബായ് ഗല്ഫ് മോഡല് സ്കൂളീല് വെച്ച് നടത്തുന്നതാണു. യു എ ഇ യിലെ എഴുപതോളം വിദ്യാലയങളില്നിന്നുള്ള മുവായിരത്തോളം വിദ്യാര്ത്ഥികള് അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്ക്കാരിക സംഗമത്തിന്ന് ദല വേദിയൊരുക്കുന്നത്.

2012 നവംബർ 13, ചൊവ്വാഴ്ച

തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) അബ്ബാസിയ ബി ഏരിയ അര്‍ദ്ധവാര്‍ഷിക പൊതുയോഗം 2012-13



കുവൈറ്റ്: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) അബ്ബാസിയ ബി ഏരിയയുടെ, 2012-13 പ്രവര്‍ത്തനവര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം റിതം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇത്തിസലാത്ത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

സുപ്രീംകോടതി 2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് യു.എ.ഇയിലെ ഇത്തിസലാത്ത് ടെലിക്കോം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തയായി ബുധനാഴ്ച്ച കമ്പനിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. ഡൈനാമിക്സ് ബല്‍വാസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാണ് ഇത്തിസലാത്ത് ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

പ്രവാചകന്റെ പോരാട്ടങ്ങള് സമാധാനത്തിന് വേണ്ടി – ആദില് ആത്വിഫ്

കുവൈറ്റ് സിറ്റി: ഇസ്ലാം കലാപത്തിന്റെയും ഭീകരതയുടെയും മതമാണെന്ന പ്രചാരണം പാശ്ചാത്യ സൃഷ്ടിയാണെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്ലാമിനെ മീഡിയകള് വികലമായി ചിത്രീകരിക്കുകയാണെന്നും നിച്ച് ഓഫ് ട്രൂത്ത് കേരള ചാപ്റ്റര് പ്രബോധകന് ആദില് ആത്വിഫ് പറഞ്ഞു. ഇസ്ലാം ശാന്തിയുടെ മതം എന്ന ശീര്ഷകത്തില് കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ കാംപയിന്റെ ഭാഗമായി സാല്മിയ ഇന്ത്യന് പബ്ളിക് സ്കൂളില് നടന്ന പൊതു സമ്മേളനത്തില് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ലോക നന്മക്കു വ്രതം അനിവാര്യം


മനുഷ്യമനസ്സുകള്‍ മലീമസമായതാണ് ലോകത്ത് ഇന്നു കാണുന്ന അസമാധനത്തിനും അതിക്രമങ്ങള്‍ക്കും കാരുന്ന്യമില്ലായ്മക്കും  കാരണമെന്നും അതിനാല്‍ തന്നെ ഇതിനു പരിഹാരമായ മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്ന വ്രതമെന്ന സംവിധാനം ലോകത്തിനു അനിവാര്യമാണെന്നും ശംസുദ്ധീന്‍ നദവി പറഞ്ഞു.

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഹറമില്‍ വന്‍ വികസന പദ്ധതികള്‍


ആലിഅമ്മുണ്ണി അഞ്ചങ്ങാടി
മക്ക: വികസന പദ്ധതിയുടെ ഭാഗമായി വിശുദ്ധഹറമില്‍ 22,000ത്തിലധികം പുതിയ ടോയ്ലലുറ്റുകള്‍ നിര്‍മിക്കുമെന്ന് മക്കാ മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍ പറഞ്ഞു. ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റമദാന്‍ 19ന് വെള്ളിയാഴ്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച

48.5 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചു - വിദേശമന്ത്രാലയം

ആലിഅമ്മുണ്ണി അഞ്ചങ്ങാടി
റിയാദ്: ഇക്കൊല്ലത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം 48,56000 ഉംറ വിസ അനുവദിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. സര്‍വ്വകാല റെക്കോര്‍ഡാണിത്. കഴിഞ്ഞ വര്‍ഷ ത്തെ അപേക്ഷിച്ച് ഇക്കൊല്ലം 10 ലക്ഷം ഉംറ വിസ അധികം അനുവദിച്ചതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് ബിന്‍ സൌദ് ബിന്‍ ഖാലിദ് രാജകുമാരന്‍ അറിയിച്ചു.

ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണം: വലീദ് രാജകുമാരന്‍

ആലിഅമ്മുണ്ണി അഞ്ചങ്ങാടി
ജിദ്ദ: വടക്കന്‍ ജിദ്ദയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണമെന്ന് പ്രമുഖ വ്യവസായിയും കിങ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ അല്‍വലീദ് ഇബ്നു തലാല്‍ രാജകുമാരന്‍ ജിദ്ദാ നഗരസഭയോട് ആവശ്യപ്പെട്ടു. പാര്‍പ്പിടങ്ങളും ആശുപത്രികളും പാര്‍ക്കുകളും മസ്ജിദുകളും എല്ലാം അടങ്ങിയ സമ്പൂര്‍ണ നഗരം നിര്‍മ്മിക്കാനാണ് പദ്ദതി.

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

‘ധാരയായ് പെയ്യുന്നു റമദാന്‍ ‘പ്രകാശനം ചെയ്തു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: കുവൈത്തിലെ ഇസ് ലാമിക പ്രവര്‍ത്തകനായ വി.പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത 'ധാരയായ് പെയ്യുന്നു റമദാന്‍' എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈസണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജകരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വഹിച്ചത്.

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

തൃശൂര്‍ ജില്ലാ സൌഹ്യദവേദി ഭാരവാഹികള്‍


ദോഹ: ത്യശൂര്‍ ജില്ലാ സൌഹൃദവേദി ഖത്തര്‍ ഘടകം ഭാരവാഹികള്‍: സി.കെ മേനോന്‍(മുഖ്യ രക്ഷാധികാരി), കെ.എം അനില്‍(പ്രസി), കെ.എം.എസ് ഹമീദ്, എന്‍.എം കബീര്‍, എന്‍.എം.രാമചന്ദ്രന്‍(വൈസ് പ്രസി), വി.കെ. സലിം (ജനറല്‍ സെക്ര), പി.ആര്‍. ശ്രീനിവാസന്‍, നാസര്‍ കറുകപ്പാടത്ത്, അബ്ദുള്‍ ജബ്ബാര്‍ (സെക്ര), ടി.സി. ലോഹിതാക്ഷന്‍ (ട്രഷ), ജോയ്.എ. ജോസ് (ഫിനാന്‍സ് കണ്‍ട്രോളര്‍).

2011 ജൂലൈ 31, ഞായറാഴ്‌ച

സാംസ്കാരികമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണ്


ഷാര്‍ജ: ഒരു പ്രദേശത്തിന്റെ സാംസ്കാരികമായ  വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണെന്ന് ഷറഫുദ്ദീന്‍ നദ് വി പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളില്‍ വളരെ മാതൃകപരമായി പ്രവാസ ഭൂമിയില്‍ കഴിഞ്ഞ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് അസോസ്സിയേഷന്റെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2011 ജൂലൈ 29, വെള്ളിയാഴ്‌ച

ഹജ്ജ്: താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല

ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജിനു പോകുന്നവര്‍ക്ക് സൌദി അറേബ്യയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട 6,908 പേരില്‍ 3,114 പേരും 70 വയസ്സിനു മുകളിലുള്ള റിസര്‍വ് വിഭാഗത്തില്‍പ്പെട്ടതിനാലാണിത്.

സൌദിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ മക്കയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട മഞ്ഞനിക്കര തൈക്കുറ്റിമുക്ക് തുരുത്തിപ്പള്ളില്‍ ബെന്നി മാത്യു (29), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ സഫ്വാന്‍, കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സെമിജാസ് എന്നിവരാണ് മരിച്ച മലയാളികള്‍.