ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജിനു പോകുന്നവര്‍ക്ക് സൌദി അറേബ്യയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട 6,908 പേരില്‍ 3,114 പേരും 70 വയസ്സിനു മുകളിലുള്ള റിസര്‍വ് വിഭാഗത്തില്‍പ്പെട്ടതിനാലാണിത്.
saudi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
saudi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജൂലൈ 29, വെള്ളിയാഴ്‌ച
സൌദിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു
ജിദ്ദ: സൌദി അറേബ്യയിലെ മക്കയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട മഞ്ഞനിക്കര തൈക്കുറ്റിമുക്ക് തുരുത്തിപ്പള്ളില്‍ ബെന്നി മാത്യു (29), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ സഫ്വാന്‍, കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സെമിജാസ് എന്നിവരാണ് മരിച്ച മലയാളികള്‍.
2011 ജൂലൈ 12, ചൊവ്വാഴ്ച
റിയാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച് മരണമടഞ്ഞ ആറ് മലയാളികളുടേയും ഒരു മംഗലാപുരം സ്വദേശിയുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രി വിവിധ വിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കയച്ചത്. ബന്ധുക്കള്‍ വിമാനത്താവളങ്ങളില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
2011 മേയ് 13, വെള്ളിയാഴ്‌ച
സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍
റിയാദ്: അഞ്ചുവര്‍ഷത്തെ ഇടതുദുര്‍ഭരണത്തിന് അറുതി വരുത്തി കേരളത്തില്‍ യു.ഡി.എഫ് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയപ്പോള്‍ സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍. കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകരാണ് മധുരം വിതരണം ചെയ്തും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ് വിജയം കൊണ്ടാടിയത്. ഇന്നലെ രാവിലെ സൗദി സമയം അഞ്ച് മണിയോടെ തന്നെ വോട്ടെണ്ണലിന്റെ ആരവങ്ങളിലേക്ക് പ്രവാസലോകവും ഉണര്‍ന്നിരുന്നു. ജിദ്ദയിലും റിയാദിലും ദമ്മാമിലും മക്കയിലും മദീനയിലും ഖമീസ്മുശൈത്തിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



