2013 ഡിസംബർ 29, ഞായറാഴ്‌ച
2013 ഡിസംബർ 28, ശനിയാഴ്‌ച
എഴുപത് ലക്ഷം തീര്‍ത്ഥാടകരെ ഉള്‍കൊള്ളാവുന്ന രീതിയില്‍ അറഫയിലും തീ പിടിക്കാത്ത ടെന്റുകള്‍ വരുന്നു
ജിദ്ദ: അറഫയിലും തീ പിടിക്കാത്ത ടെന്റുകള്‍ വരുന്നു. എഴുപത് ലക്ഷം തീര്‍ത്ഥാടകരെ ഉള്‍കൊള്ളുന്ന ടെന്റുകള്‍ പണിയാന്‍ ഉടന്‍തന്നെ ടെണ്ടര്‍ ക്ഷണിക്കുമെന്നു അധികൃതര്‍ അറിയിച്ചു. പുണ്യസ്ഥലങ്ങളില്‍ 40 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാവുന്ന തരത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നീക്കം.ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങളില്‍ മിനായില്‍മാത്രമാണ് ഇപ്പോള്‍ തീ പിടിക്കാത്ത സ്ഥിരം തമ്പുകള്‍ ഉള്ളത്.
2013 ഡിസംബർ 27, വെള്ളിയാഴ്ച
ഗള്‍ഫ് നാടുകളില്‍ കനത്ത തണുപ്പ് തുടരുന്നു
ദുബായ്: ഗള്‍ഫ് നാടുകളില്‍ കനത്ത തണുപ്പ് തുടരുന്നു. യുഎഇയിലും ഒമാനിലുമാണ് ഏറ്റവും കുറവു താപനില രേഖപ്പെടുത്തിയത്.
2013 ഡിസംബർ 23, തിങ്കളാഴ്‌ച
ഹാജിക്കക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ അനുശോചനം
ദോഹ: ജീവിതം സഹജീവികളുടെ സേവനത്തിന് ഉഴിഞ്ഞ് വെച്ച് ഖത്തറിലെ വിദേശി വിഭാഗങ്ങളുടെ വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കും പരിചരണത്തിനുമായി വിനിയോഗിച്ച മുസ്‌ലിം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്ന ഹാജിക്കക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം. ശനിയാഴ്ച വൈകുന്നേരം ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്ത്യ ശ്വാസം വലിച്ചതുമുതല്‍ സേവനത്തിന്റെ ആള്‍ രൂപമായ ഹാജിക്കയുടെ മയ്യത്ത് കാണുവാനും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുവാനും വിവിധ വിദേശി വിഭാഗങ്ങളുടെ ഒഴുക്കായിരുന്നു. നിരവധി സ്വദേശികളും ഹാജിക്കയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തത് ആ മനുഷ്യ സ്‌നേഹിയോടുള്ളേ ആദര സൂചകമായാണ്.
2013 നവംബർ 30, ശനിയാഴ്‌ച
"യു എ ഇ നേഷണല്‍ ഡേ" പാവറട്ടിയുടെ നിറ സാന്നിദ്ധ്യം പതിവ് പോലെ ഇത്തവണയും
സിദ്ധീഖ് കൈതമുക്ക്
അബുദാബി: പോറ്റമ്മയോടുള്ള കൂറ് ഇദം പ്രദം അനുസ്യൂതം തുടരുന്ന ദേശക്കൂറിന്റെ പത്തര മാറ്റിന് ഒട്ടും ഭംഗം വരാതെ രണ്ടായിരത്തി പതിമൂന്നിലും അറബ് ഐക്യ നാടുകളുടെ 42 - ആം ജന്മ ദിനത്തിന് പിന്തുണയും, കൂറും, ആശംസകളും അറിയിച്ചു കൊണ്ട് നമ്മുടെ പാവറട്ടിക്കാരനായ ആര്‍ കെ മുഹമ്മദ് കാസിമിന്റെ (കൈതമുക്ക്) വാഹനം പതിവ് പോലെ ഇപ്രാവശ്യവും ഇതാ ഒരുങ്ങി കഴിഞ്ഞു.
2013 നവംബർ 29, വെള്ളിയാഴ്‌ച
തൃശൂർ ജില്ല കെ എം സി സി യുടെ നേതൃ പഠന ശിബിരം ശ്രദ്ധേയമായി
ദോഹ: സംസക്കാരിക ജില്ലയുടെ ഔന്നിത്യം വിളിച്ചരിയിച്ചുകൊണ്ട് ജില്ലാ മണ്ഡലം ഭാരവാഹികൾകും പ്രധാന പ്രവർത്തകർക്കും വേണ്ടി സങ്കടിപ്പിച്ച നേതൃ പഠന ശിബിരം ജനപങ്കാളിത്തം കൊണ്ടും സങ്കടന മികവു കൊണ്ടും ശ്രദ്ധേയമായി. മഞ്ഞു പെയ്യുന്ന പുലർക്കാലത്ത് ജീവകാരുണ്യ പ്രവർത്തനം ജീവിത വ്രതമാക്കിയ സങ്കടന പ്രവർത്തകർ കെ എം സി സി ഓഡിറ്റോറിയത്തിൽ ഒത്തുകൂടുകയും സമകാലിക പരിസരത്തിൽ സങ്കടനക്ക് ഊടും പാവും നല്കുന്നതിനു വേണ്ടി നേതൃ പരിശീലനത്തിന്റെ വ്യത്യസ്ഥ തലങ്ങൾ ചര്‍ച്ച ചെയ്യുകയുണ്ടായി.
2013 നവംബർ 28, വ്യാഴാഴ്‌ച
അഡ്വകേറ്റ്. മുഹമ്മദ് ഗസ്സാലിക്ക് സ്വീകരണം നൽകി
ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വകേറ്റ്. മുഹമ്മദ് ഗസ്സാലിക്ക് തൃശൂർ ജില്ലാ കെ.എം.സി.സി ദോഹാ എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ തൃശൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് എ.വി.എ. ബക്കർ, ജനറൽ സെക്രട്ടറി പി.എസ്.എം. ഹുസൈൻ, സംസ്ഥാന കെ.എം.സി.സി. ഏക്റ്റിങ്ങ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ വഹാബ്, എൻ.റ്റി.നാസ്സർ, എം.കെ. ഹംസ , ആർ.ഒ. സുൽഫികർ. മജീദ് കൈപ്പമങ്ങലം എന്നിവര് ചേർന്ന് സ്വീകരിച്ചു.
2013 നവംബർ 27, ബുധനാഴ്‌ച
2013 മേയ് 11, ശനിയാഴ്‌ച
ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാം എഡിഷന്‍ പ്രകാശം ചെയ്തു
ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പ് പ്രകാശനചടങ്ങ് സ്കില്‍ സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊട് ശ്രദ്ധേയമായി. മലയാളി സംഘടനാനേതാക്കള്‍ ചേര്‍ന്നാണ് മാന്വലിന്റെ പ്രകാശം നിര്‍ വഹിച്ചത്.
2013 ഏപ്രിൽ 28, ഞായറാഴ്‌ച
2013 ഏപ്രിൽ 24, ബുധനാഴ്‌ച
2013 ഏപ്രിൽ 22, തിങ്കളാഴ്‌ച
പ്രതീക്ഷ ഒമാന്‍ - വാര്‍ഷികാഘോഷം കെ. മുരളീധരന്‍ ഉത്ഘാടനം ചെയ്യും
മസ്കറ്റ്:
ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ എന്നും പുതുമയുള്ളതും, വിത്യസ്തങ്ങളുമായ
പദ്ധതികളിലൂടെയും, പ്രവര്‍ത്തന മികവിനാലും സംഘടന മികവിനാലും തങ്ങളുടേതായ രീതിയില്‍
പ്രത്യേക മുഖ മുദ്ര പതിപ്പിച്ചിട്ടുള്ള പ്രതീക്ഷ ഒമാന്‍ വിപുലമായ പരിപാടികളോടെ
തങ്ങളുടെ ഒന്നാം വാര്‍ഷീകം ആഘോഷിക്കുവാന്‍ തീരുമാനിച്ചു. മെയ് ഒന്‍പതാം തീയ്യതി
വ്യാഴാഴ്ച്ച വാദികബീര്‍ ക്രിസ്റ്റല്‍ സൂറ്റില്‍ വെച്ച് നടക്കുന്ന വാര്‍ ഷികഘോഷ
പരിപാടി കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള നിയമ സഭ സാമാജികനുമായ കെ. മുരളീധരന്‍
ഉദ്ഘാടനം നിര്‍വഹിക്കും .
2013 ഏപ്രിൽ 19, വെള്ളിയാഴ്ച
2013 ഫെബ്രുവരി 24, ഞായറാഴ്‌ച
" നന്മ ഖത്തര്‍ " രൂപം കൊണ്ടു
ദൊഹ: കടപ്പുറം കറുകമാട് നിവാസികളുടെ
കൂട്ടായ്മയായി " നന്മ ഖത്തര്‍ " രൂപം കൊണ്ടു. അബുദാബി ഇന്ത്യന്‍ ഇസ്ളമിക് സെന്റെര്‍
, സുന്നി സെന്റെര്‍ പ്രസിഡണ്ട് അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം നിര്‍ വഹിച്ചു.
ഭാരവാഹികളായി മുനീര്‍ (പ്രസിഡണ്ട്), മുജീബ് പി ടി, റിയാസ് പി എം (വൈസ് പ്രസി:), റഹിം കെ
എച് (ജന: സെക്ര:), ശംസീര്‍ വി, നജീബ് കെ പി (ജോ: സെക്ര:), നൌഫല്‍ (ഖജാന്‍ ജി)
എന്നിവരെ തിരഞെടുത്തു. ചടങ്ങില്‍ ഉമ്മര്‍ ഹാജി വി, കാസിം പി, ഫക്കറുദ്ധീന്‍ എന്‍
സി എന്നിവര്‍ പങ്കെടുത്തു.
2013 ജനുവരി 16, ബുധനാഴ്‌ച
2012 ഡിസംബർ 6, വ്യാഴാഴ്‌ച
2012 നവംബർ 29, വ്യാഴാഴ്‌ച
2012 നവംബർ 15, വ്യാഴാഴ്‌ച
ഭാവനാ ദാരിദ്ര്യവും നേതൃശൂന്യതയും വികസനത്തെ ബാധിച്ചു -ചെറിയാന്‍ ഫിലിപ്പ്
അബുദാബി:
ഭാവനാ ദാരിദ്യവും നേൃത്വ ശൂന്യതയും കേരളത്തിന്റെ ഭരണരംഗത്തെ
വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ദുബായ് ആര്‍ട്ട്
ലവേഴ്‌സ് അസോസിയേഷന്‍ -ദല-ഒരുക്കിയ സ്വീകരണ യോഗത്തില്‍ 'കേരളത്തിന്റെ വികസനം ഇന്നലെ,
ഇന്ന്, നാളെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2012 നവംബർ 14, ബുധനാഴ്‌ച
2012 നവംബർ 13, ചൊവ്വാഴ്ച
2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച
2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇത്തിസലാത്ത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി
സുപ്രീംകോടതി 2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് യു.എ.ഇയിലെ ഇത്തിസലാത്ത് ടെലിക്കോം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തയായി ബുധനാഴ്ച്ച കമ്പനിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. ഡൈനാമിക്സ് ബല്‍വാസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാണ് ഇത്തിസലാത്ത് ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
2012 ഫെബ്രുവരി 19, ഞായറാഴ്‌ച
പ്രവാചകന്റെ പോരാട്ടങ്ങള് സമാധാനത്തിന് വേണ്ടി – ആദില് ആത്വിഫ്
കുവൈറ്റ് സിറ്റി: ഇസ്ലാം കലാപത്തിന്റെയും ഭീകരതയുടെയും മതമാണെന്ന പ്രചാരണം പാശ്ചാത്യ സൃഷ്ടിയാണെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്ലാമിനെ മീഡിയകള് വികലമായി ചിത്രീകരിക്കുകയാണെന്നും നിച്ച് ഓഫ് ട്രൂത്ത് കേരള ചാപ്റ്റര് പ്രബോധകന് ആദില് ആത്വിഫ് പറഞ്ഞു. ഇസ്ലാം ശാന്തിയുടെ മതം എന്ന ശീര്ഷകത്തില് കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ കാംപയിന്റെ ഭാഗമായി സാല്മിയ ഇന്ത്യന് പബ്ളിക് സ്കൂളില് നടന്ന പൊതു സമ്മേളനത്തില് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച
2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച
ഹറമില്‍ വന്‍ വികസന പദ്ധതികള്‍
ആലിഅമ്മുണ്ണി അഞ്ചങ്ങാടി
മക്ക: വികസന പദ്ധതിയുടെ ഭാഗമായി വിശുദ്ധഹറമില്‍ 22,000ത്തിലധികം പുതിയ ടോയ്ലലുറ്റുകള്‍ നിര്‍മിക്കുമെന്ന് മക്കാ മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍ പറഞ്ഞു. ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റമദാന്‍ 19ന് വെള്ളിയാഴ്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും.
2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച
48.5 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചു - വിദേശമന്ത്രാലയം
ആലിഅമ്മുണ്ണി അഞ്ചങ്ങാടി
റിയാദ്: ഇക്കൊല്ലത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം 48,56000 ഉംറ വിസ അനുവദിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. സര്‍വ്വകാല റെക്കോര്‍ഡാണിത്. കഴിഞ്ഞ വര്‍ഷ ത്തെ അപേക്ഷിച്ച് ഇക്കൊല്ലം 10 ലക്ഷം ഉംറ വിസ അധികം അനുവദിച്ചതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് ബിന്‍ സൌദ് ബിന്‍ ഖാലിദ് രാജകുമാരന്‍ അറിയിച്ചു.
ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണം: വലീദ് രാജകുമാരന്‍
ആലിഅമ്മുണ്ണി അഞ്ചങ്ങാടി
ജിദ്ദ: വടക്കന്‍ ജിദ്ദയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണമെന്ന് പ്രമുഖ വ്യവസായിയും കിങ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ അല്‍വലീദ് ഇബ്നു തലാല്‍ രാജകുമാരന്‍ ജിദ്ദാ നഗരസഭയോട് ആവശ്യപ്പെട്ടു. പാര്‍പ്പിടങ്ങളും ആശുപത്രികളും പാര്‍ക്കുകളും മസ്ജിദുകളും എല്ലാം അടങ്ങിയ സമ്പൂര്‍ണ നഗരം നിര്‍മ്മിക്കാനാണ് പദ്ദതി.
2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച
‘ധാരയായ് പെയ്യുന്നു റമദാന്‍ ‘പ്രകാശനം ചെയ്തു
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കുവൈത്തിലെ ഇസ് ലാമിക പ്രവര്‍ത്തകനായ വി.പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത 'ധാരയായ് പെയ്യുന്നു റമദാന്‍' എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈസണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജകരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വഹിച്ചത്.
2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച
തൃശൂര്‍ ജില്ലാ സൌഹ്യദവേദി ഭാരവാഹികള്‍
ദോഹ: ത്യശൂര്‍ ജില്ലാ സൌഹൃദവേദി ഖത്തര്‍ ഘടകം ഭാരവാഹികള്‍: സി.കെ മേനോന്‍(മുഖ്യ രക്ഷാധികാരി), കെ.എം അനില്‍(പ്രസി), കെ.എം.എസ് ഹമീദ്, എന്‍.എം കബീര്‍, എന്‍.എം.രാമചന്ദ്രന്‍(വൈസ് പ്രസി), വി.കെ. സലിം (ജനറല്‍ സെക്ര), പി.ആര്‍. ശ്രീനിവാസന്‍, നാസര്‍ കറുകപ്പാടത്ത്, അബ്ദുള്‍ ജബ്ബാര്‍ (സെക്ര), ടി.സി. ലോഹിതാക്ഷന്‍ (ട്രഷ), ജോയ്.എ. ജോസ് (ഫിനാന്‍സ് കണ്‍ട്രോളര്‍).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

























