ദുബായ്: ഗള്‍ഫ് നാടുകളില്‍ കനത്ത തണുപ്പ് തുടരുന്നു. യുഎഇയിലും ഒമാനിലുമാണ് ഏറ്റവും കുറവു താപനില രേഖപ്പെടുത്തിയത്.
യുഎഇയില്‍ ചിലയിടങ്ങളില്‍ അന്തരീക്ഷ താപം രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഒമാനിലാവട്ടെ മൈനസ് ഏഴ് ഡിഗ്രി വരെയെത്തി തണുപ്പ്. വരും ദിവസങ്ങളിലും തണുപ്പു തുടരുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തണുത്ത കാറ്റ് വീശുന്നത് തുടരും. യുഎഇയില്‍ റാസല്‍ഖൈമയിലും ജബല്ജൈസിലുമാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. 2.6 ഡിഗ്രിവരെയെത്തി ഇവിടെ. റാസല്ഖൈമയിലും ഫുജൈറയിലെ മലനിരകളിലും അന്തരീക്ഷ താപം പരമാവധി ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ ഉയരുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുന്നെ പുറത്തിറങ്ങുന്നര്‍ വേണ്ട മുന്‍കരുതലെടുക്കണമെന്നു മുന്നറിയിപ്പുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ