2011, ജൂലൈ 28, വ്യാഴാഴ്‌ച

കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയായി സതീഷ്ചന്ദ് മേത്ത സ്ഥാനമേറ്റു


കുവൈറ്റ്: സതീഷ്ചന്ദ് മേത്ത കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റു. കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബയ്ക് അദ്ദേഹം ഔദ്യാഗിക രേഖകള്‍ സമര്‍പ്പിച്ചു. 

വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന സതീഷ് ചന്ദ് മുന്‍ സ്ഥാനപതി അജയ് മല്‍ഹോത്ര റഷ്യയിലേക്ക് സ്ഥലം മാറിപോയതിനെ തുടര്‍ന്നാണ് കുവൈറ്റ് സ്ഥാനപതിയായി നിയമിതനാകുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ