FISHING BOAT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
FISHING BOAT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 6, വെള്ളിയാഴ്‌ച

മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, അഞ്ചങ്ങാടി സ്വദേശി രക്ഷപ്പെട്ടു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മല്‍സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു,രണ്ട് പേര്‍ രക്ഷപ്പെട്ടു.മരിച്ചയാള്‍ പാകിസ്ഥാന്‍ സ്വദേശിയാന്‌. രക്ഷപ്പെട്ട രണ്ട് പേരും മലയാളി യുവാക്കളാണ്‌. വക്‌റ കടപ്പുറത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുണ്ടായ അപകടത്തില്‍ തൃശൂര്‍ തളിക്കുളം ബീച്ച് സ്‌നേഹതീരം പുതുവീട്ടില്‍ പി.എസ് മുനീര്‍ (33), ചാവക്കാട് അഞ്ചങ്ങാടി കടവില്‍ കെ.കെ നൗഷാദ് (33) എന്നിവരാണ് രക്ഷപ്പെട്ട മലയാളികള്‍ .പാകിസ്ഥാന്‍കാരനായ കമ്രാന്‍ സുഹൈല്‍ മുഹമ്മദ് സലിം (32) ആണ് മരിച്ചത്.