2016, നവംബർ 3, വ്യാഴാഴ്‌ച

ഗീഫ യുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബി യ്ക്ക് സമ്മാനിച്ചു


ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് മലപ്പുറം ജില്ലയിലെ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്‌ളൈന്‍ഡ്‌സിന് ( ജിഫ്ബിക്ക് ) സമ്മാനിച്ചു. 

ജിഫ്ബി കാമ്പസില്‍ നടന്ന കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സംഗമത്തില്‍വെച്ച് കാഷ് അവാര്‍ഡ് ഗിഫ ചെയര്‍മാന്‍ പ്രൊഫസര്‍ എം. അബ്ദുല്‍ അലിയും ഫലകം അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകരയുമാണ് വിതരണം ചെയ്തത്. 

ജിഫ്ബിക്ക് വേണ്ടി ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അവാര്‍ഡ് 
ഏറ്റുവാങ്ങി. ഗിഫ ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര, ട്രഷറര്‍ ജൗഹറലി തങ്കയത്തില്‍, ഉപദേശക സമിതിഅംഗം അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ടി.വി. ഇബ്രാഹീം എം.എല്‍.എ, മുനവ്വറലി ശിഹാബ് തങ്ങള്‍, പി. എ. ഇബ്രാഹീം ഹാജി, ഡോ. ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുസമദ് സമദാനി, സൗദി അറേബ്യയിലെ വ്യവസായിക പ്രമുഖനായ അബ്ദുല്ല മുനീഫ് നഹ്ദി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ