2013, മേയ് 11, ശനിയാഴ്‌ച

ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാം എഡിഷന്‍ പ്രകാശം ചെയ്തു


ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തി  മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പ് പ്രകാശനചടങ്ങ് സ്കില്‍ സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊട് ശ്രദ്ധേയമായി. മലയാളി സംഘടനാനേതാക്കള്‍ ചേര്‍ന്നാണ് മാന്വലിന്റെ പ്രകാശം നിര്‍ വഹിച്ചത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍, ഇന്‍കാസ് പ്രസിഡന്റ്   ജോപ്പച്ചന്‍ തെക്കേക്കുറ്റ് , ഐ.സി.ബി.എഫ് പ്രസിഡന്റ് കരീം അബ്ദുല്, കെ. എം. സി.സി. ജറല്‍ സെക്രട്ടറി അബ്ദുല്‍ നാസിര്‍ നാച്ചി, സംസ്കൃതി ജനറല്‍ സെക്രട്ടറി പി. എന്‍. ബാബുരാജന്‍, സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ്  ഡോ. എം. പി. ഷാഫി ഹാജി,  ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, സ്കോളേര്‍സ് ഇന്റര്‍ാഷണല്‍ സ്ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍  അബൂബക്കര്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ചേര്‍ന്നണ് മാന്വല്‍ പ്രകാശം ചെയ്തത്.

ഖത്തറിന്റെ പുരോഗതിയിലും വളര്‍ച്ചയിലും ശ്രദ്ധേയമായ സംഭവനകളര്‍പ്പിച്ച പ്രവാസി മലയാളികളെ പരിചയപ്പെടുത്തുന്നതോടൊപ്പം പുതിയ തലമുറക്ക് ക്രിയാത്മകമായ പ്രചോദനവും വഴികാട്ടിയുമാകുമെന്ന പ്രതീക്ഷയിലാണ് മാന്വല്‍ തയ്യാറാക്കിയിരിക്കുന്നതെന്നു മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി. ഇ. ഒയുമായ  അമാനുള്ള വടക്കാങ്ങര പറഞ്ഞു.   

മെച്ചപ്പെട്ട ജീവിതമാര്‍ഗം  തേടിയുള്ള മലയാളിയുടെ സഞ്ചാരത്തിനു അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും  മറ്റും ഗള്‍ഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികള്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിരവധി തലമുറകള്‍ക്കുള്ള ജീവിതമാര്‍ഗം കണ്ടെത്തിയ ആ മലയാളികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചില്‍ കാതുകളില്‍ വന്നു നിറഞ്ഞപ്പോഴാണ്   മലയാളികള്‍ പലരും പേര്‍ഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കുമത്. എന്നാല്‍ കഠിനദ്ധ്വാവും ക്ഷമയും അര്‍പ്പണബോധവും കൈമുതലാക്കിയ അവര്‍ ലക്ഷ്യം കൈവരിച്ചു. ആ ലക്ഷ്യ പ്രാപ്തിയുടെ ആസ്വാദകരാണ് ഇന്നു ഗള്‍ഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും. 

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുകയും വരും തലമുറക്ക് പഠിക്കാന്‍ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൌത്യമാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ മീഡിയ പ്ളസ് ചെയ്യാനുദ്ദേശിക്കുന്നത് . പ്രവാസി സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍  സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിത യാഥാര്‍ഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിനു പ്രേരകം. ഇന്ന് ഉന്നതങ്ങളില്‍ കഴിയുന്ന പലര്‍ക്കും ത്യാഗത്തിന്റേയും ദുരിതത്തിന്റേയും വേദന നിറഞ്ഞ ഒരു പൂര്‍വകാല ജീവതമുണ്ട്. പുതിയ തലമുറക്ക് പലതും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ആ ജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തര്‍ മലയാളി മാന്വല്‍ . 

ലോകചരിത്രത്തില്‍ തന്നെ സവിശേഷമായ പ്രസിദ്ധീകരണമെന്നു വിലയിരുത്തപ്പെട്ട മാന്വലിന്റെ ആദ്യ പതിപ്പിനു ലഭിച്ച പിന്തുണയും പ്രോല്‍ സാഹവുമാണ് രണ്ടു വര്‍ഷത്തികം പരിഷ്ക്കരിച്ച രണ്ടാം പതിപ്പ് എന്ന ആശയവുമായി തങ്ങള്‍ മുന്നോട്ട് വന്നതെന്നും മൂന്നം പതിപ്പ് 2015 ജുവരിയില്‍ പ്രസിദ്ധീകരിക്കുമെന്നും  മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി. ഇ. ഒയുമായ  അമാള്ള വടക്കാങ്ങര പറഞ്ഞു. അല്‍ മുഫ്ത മാജിേംഗ് ഡയറക്ടര്‍ ഏ.കെ.ഉസ്മാന്‍, ആര്‍ഗണ്‍ ഗ്ളോബന്‍ സി.ഇ.ഒ അബ്ദുല്‍ ഗഫൂര്‍, തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി പ്രസിഡന്റ് കെ.എം.അനില്,  മാസ് ഖത്തര്‍ പ്രസിഡന്റ് കെ.പി ൂറുദ്ധീന്‍, കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപകാംഗം ആവണി വിജയകുമാര്‍.  വോയ്സ് ഓഫ് ഖത്തര്‍ അഹ്ലന്‍ ദോഹ പ്രോഗ്രാം ഡയറക്ടര്‍ യതീന്ദ്രന്‍ മാസ്റര്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൌണ്ടേഷന്‍ ഗ്രൂപ്പ് ജറല്‍ മാജേര്‍ കെ.വി അബ്ദള്ളക്കുട്ടി, കാഡയിലെ മെസഞ്ചര്‍ ഓഫ് മേഴ്സി ഫൌണ്ടേഷന്‍ പ്രസിഡന്റ് ടി.കെ ഇബ്രാഹീം ടോറന്റോ, ഖത്തര്‍ പയ്യോളിയന്‍സ് ചെയര്‍മാന്‍ ഇസ്മായില്‍ മേലടി എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ