2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

പ്രതീക്ഷ ഒമാന്‍ - വാര്‍ഷികാഘോഷം കെ. മുരളീധരന്‍ ഉത്ഘാടനം ചെയ്യും

മസ്കറ്റ്: ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ എന്നും പുതുമയുള്ളതും, വിത്യസ്തങ്ങളുമായ പദ്ധതികളിലൂടെയും, പ്രവര്‍ത്തന മികവിനാലും സംഘടന മികവിനാലും തങ്ങളുടേതായ രീതിയില്‍ പ്രത്യേക മുഖ മുദ്ര പതിപ്പിച്ചിട്ടുള്ള പ്രതീക്ഷ ഒമാന്‍ വിപുലമായ പരിപാടികളോടെ തങ്ങളുടെ ഒന്നാം വാര്‍ഷീകം ആഘോഷിക്കുവാന്‍ തീരുമാനിച്ചു. മെയ്‌ ഒന്‍പതാം തീയ്യതി വ്യാഴാഴ്ച്ച വാദികബീര്‍ ക്രിസ്റ്റല്‍ സൂറ്റില്‍ വെച്ച് നടക്കുന്ന വാര്‍ ഷികഘോഷ പരിപാടി കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള നിയമ സഭ സാമാജികനുമായ കെ. മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും .

മലയാള സിനിമ രംഗത്തെ പ്രശസ്തനായ ശ്രീ. കൃഷ്ണകുമാര്‍ ചടങ്ങില്‍ വിശിഷ്ടാധിതിയായിരിക്കും. കേരളത്തിലെ ടെലിവിഷന്‍ രംഗത്ത് തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രശസ്ത "സിനിമാല" ടീം അവതരിപ്പിക്കുന്ന മ്യൂസിക്‌ കോമഡി ഷോയോടൊപ്പം, അല്‍ ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാള വിഭാഗം പ്രധാന അദ്ധ്യാപകന്‍ ഡോക്ടര്‍ ജിതേഷ് മാസ്റ്റര്‍ സംവിധാനം ചെയ്ത കുട്ടികള്‍ക്ക് വേണ്ടിയുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന ലഘു നാടകവും, ഒമാനിലെ കലാകാരന്മാരുടെ മറ്റു കലാവിരുന്നുകളും ഉണ്ടായിരിക്കും. 

പ്രതീക്ഷ ഒമാന്‍ വാദി കബീര്‍ ഗോള്‍ ഡന്‍ കാസ്റ്റല്‍ റസ്റ്റോറന്റില്‍ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ നജീബ് കെ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഇഖ്‌ബാല്‍, ട്രഷറര്‍ റെജി. കെ. തോമസ്‌, പ്രോഗ്രാം കണ്‍വീനര്‍ ജയശങ്കര്‍, വൈസ് പ്രസിഡന്റ്‌ മൊയ്തു വെങ്ങിലാട്ടു, വിനേഷ്‌ കുമാര്‍ കണ്ണൂര്‍, ബഷീര്‍ ചാവക്കാട്, റോബിന്‍ അബ്രഹാം എന്നിവര്‍ പങ്കെടുത്തു.

1 അഭിപ്രായം: